ഡെൽഹി: ജാർഖണ്ഡിലെയും ഒഡീഷയിലെയും ആദിവാസി മേഖലകൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണെന്ന് എസ്.എ.എൽ റിപ്പോർട്ട്. ജാർഖണ്ഡിലെ 53 ശതമാനവും ഒഡീഷയിലെ 58.6 ശതമാനവും ആദിവാസി കുടുംബങ്ങളിൽ, കുടുംബനാഥന് സ്കൂൾ വിദ്യാഭ്യാസം ഇല്ലായിരുന്നുവെന്ന് സാക്ഷരതയെക്കുറിച്ചുള്ള 2021ലെ കണക്കുകൾ വ്യാക്തമാക്കുന്നു. ജാർഖണ്ഡിൽ 43.7 ശതമാനവും ഒഡീഷയിൽ 50.3 ശതമാനവും സ്‌കൂൾ വിദ്യാഭ്യാസം ഇല്ലാത്തവരാണെന്ന് ആദിവാസി കുടുംബങ്ങളിലെ സ്ത്രീ അംഗങ്ങൾ.
ഖണ്ഡിലെ ആദിവാസി കുടുംബങ്ങളിൽ നിന്നുള്ള 45 ശതമാനം പുരുഷന്മാരും 63 ശതമാനം സ്ത്രീകളും വായിക്കാനോ എഴുതാനോ അറിയാത്തവരാണെന്ന് സർവേ വ്യക്തമാക്കുന്നു. ഒഡീഷയിൽ ആദിവാസി കുടുംബങ്ങളിലെ 55 ശതമാനം പുരുഷന്മാരും 75 ശതമാനം സ്ത്രീകളും വായിക്കാനോ എഴുതാനോ അറിയാത്തവരാണ്.
ജാർഖണ്ഡിലെയും ഒഡീഷയിലെയും 53 സംയോജിത ആദിവാസി വികസന പദ്ധതി ബ്ലോക്കുകളിൽ നിന്നുള്ള 4,135 ആദിവാസി കുടുംബങ്ങളുടെ സാമ്പിൾ അടിസ്ഥാനമാക്കിയുള്ളതാണ് എസ്.എ.എൽ 2021ലെ റിപ്പോർട്ട്. 2011 ലെ സെൻസസ് റിപ്പോർട്ടിൽ രാജ്യത്തെ മൊത്തത്തിലുള്ള സാക്ഷരതാ നിരക്ക് 72.98 ശതമാനമാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും സാക്ഷരതാ നിരക്ക് യഥാക്രമം 64.63 ശതമാനവും 80.9 ശതമാനവുമാണെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.