കൊച്ചി: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തത്തെുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ട കോളജ് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി. കൃഷ്ണദാസിന്‍െറ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതിയില്‍. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തിനൊപ്പമാണ് ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് ഹരജി സമര്‍പ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട അസി. സൂപ്രണ്ട് കിരണ്‍ നാരായണനാണ് സര്‍ക്കാറിന് വേണ്ടി സത്യവാങ്മൂലം നല്‍കിയത്.
കോടതിയെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവെച്ചുമാണ് ഒന്നാം പ്രതിയായ കൃഷ്ണദാസ് അഞ്ച് ദിവസത്തേക്ക് മുന്‍കൂര്‍ ജാമ്യം നേടിയത്. കലക്ടറുടെ സാന്നിധ്യത്തില്‍ ഫെബ്രുവരി 16ന് സമാധാന ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ടെന്ന രേഖ ഹാജരാക്കിയാണ് ഇടക്കാല ജാമ്യം തരപ്പെടുത്തിയത്. എന്നാല്‍, 15ന് സമാധാന യോഗം നടന്നെങ്കിലും ഹരജിക്കാരനെ ക്ഷണിച്ചിരുന്നില്ളെന്നും 16നും 21നുമിടയില്‍ മറ്റ് യോഗങ്ങളൊന്നും വിളിച്ചിട്ടില്ളെന്നും തൃശൂര്‍ കലക്ടറുടെ കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് കലക്ടറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കലക്ടര്‍മാരുടെ കത്തുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.
ജിഷ്ണുവിന് ‘ഇടിമുറിയില്‍’ ക്രൂരമര്‍ദനം
ജിഷ്ണു പ്രണോയിയെ കോളജ് ചെയര്‍മാനും ഒന്നാം പ്രതിയുമായ ഡോ. കൃഷ്ണദാസിന്‍െറ അറിവോടെ ഇടിമുറി എന്നറിയപ്പെടുന്ന കേന്ദ്രത്തില്‍ മര്‍ദനത്തിന് വിധേയനാക്കിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. മാനേജ്മെന്‍റിന്‍െറ തെറ്റായ നടപടികള്‍ക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതാണ് ജിഷ്ണുവിനെതിരെ തിരിയാന്‍ കാരണം. ജനുവരി ആറിന് പരീക്ഷ തീരാന്‍ അര മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ പരീക്ഷ ക്രമക്കേട് നടത്തിയെന്നാരോപിച്ച് പ്രതികള്‍ ജിഷ്ണുവിനെ പിടികൂടി പ്രിന്‍സിപ്പലിന്‍െറ മുന്നിലത്തെിച്ചു.
മതിയായ തെളിവില്ലാത്തതിനാല്‍ നടപടി വേണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടും മൂന്ന് പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്തു. രണ്ടാം പ്രതി കെ.വി. സഞ്ജിതിന്‍െറ ഇടിമുറിയെന്നറിയപ്പെടുന്ന ബോര്‍ഡ് റൂമിലത്തെിച്ച് ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു. ഇതിനിടെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. പിന്നീട് കുറ്റകൃത്യം നടന്നതിന്‍െറ തെളിവുകള്‍ ഒന്നും രണ്ടും പ്രതികളും മൂന്നാം പ്രതി ശക്തിവേലും ചേര്‍ന്ന് നശിപ്പിക്കുകയായിരുന്നുവെന്ന് മൊഴികളില്‍ പറയുന്നു.
ഇടിമുറിയിലും ടോയ്ലറ്റിലുംനിന്ന് ഇവര്‍ രക്തക്കറ കഴുകിക്കളഞ്ഞു. വിഷ്ണു എഴുതിയതെന്ന രീതിയില്‍ ആത്മഹത്യാക്കുറിപ്പ് തയാറാക്കി. ഇത് വിഷ്ണുവിന്‍െറ അല്ളെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചു. ഹാര്‍ഡ് ഡിസ്ക് പുതിയതിട്ടു. ഇത് നശിപ്പിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ മര്‍ദനത്തിന് തെളിവായേനെ. അതറിഞ്ഞുകൊണ്ട് പ്രതികള്‍ ഗൂഢാലോചന നടത്തി തെളിവുകള്‍ നശിപ്പിക്കുകയായിരുന്നെന്ന് ഹരജിയില്‍ പറയുന്നു. ചെയര്‍മാന്‍െറ നേതൃത്വത്തിലുള്ള മാനേജ്മെന്‍റ് വിദ്യാര്‍ഥികളെ ക്രൂരമായ അടിച്ചമര്‍ത്തലിനാണ് വിധേയരാക്കിയിരുന്നതെന്ന് വിദ്യാര്‍ഥികളുടെ മൊഴിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.