ഉമ്മൻ ചാണ്ടിയെ കണ്ടത് പാർട്ടി അറിവോടെ -ബ്രിട്ടാസ്

കണ്ണൂർ: സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഉമ്മൻ ചാണ്ടിയെ കണ്ടതെന്നും സോളാർ കേസ് ഒപ്പുത്തീർക്കാൻ താൻ ഇടനിലക്കാരനായെന്ന ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ഭാവന മാത്രമാണെന്നും ജോൺ ബ്രിട്ടാസ് എം.പി. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് എന്നെ ബന്ധപ്പെട്ടത്.

‘കൈരളി’യുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പിന്റെ ഫോണിലാണ് തിരുവഞ്ചൂർ വിളിച്ചത്. ചെറിയാൻ ഫിലിപ്പുമായി സംസാരിച്ചശേഷം ഫോൺ എനിക്ക് തന്നു. അതിനുശേഷം തിരുവഞ്ചൂരിനെ നേരിൽകണ്ടു. ഏതുതരത്തിലുള്ള ഒത്തുതീർപ്പിനും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനും തയാറാണെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും നിർദേശം ഉണ്ടെങ്കിൽ അറിയിക്കണമെന്നുമാണ് തിരുവഞ്ചൂർ പറഞ്ഞത്. ചെറിയാൻ ഫിലിപ്പിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ചർച്ചയിൽ തിരുവഞ്ചൂർ പറഞ്ഞ കാര്യങ്ങൾ സി.പി.എം നേതൃത്വത്തെ അറിയിച്ചു. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അന്വേഷണപരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉൾപ്പെടുത്തണമെന്നുമുള്ള നിലപാടാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്.

തിരുവഞ്ചൂർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടത്. ഈ ചർച്ചയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു. ആദ്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്താൻ ഉമ്മൻ ചാണ്ടി വിമുഖത കാണിച്ചു. എന്നാൽ, പിന്നീട് സമ്മതിക്കേണ്ടി വന്നു. സി.പി.എം ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തയാറായതെന്നും ബ്രിട്ടാസ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

Tags:    
News Summary - John Brittas denies claims of taking initiative to settle secretariat siege

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.