കേരളത്തിൽ ഒരു ഏകാധിപതി ജനിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം.പി

മീഡിയവണിനെയും കൈരളി ന്യൂസിനെയും വാർത്തസമ്മേളനത്തിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് ജോൺ ബ്രിട്ടാസ് എം.പി. കേരളത്തിൽ ഒരു ഏകാധിപതി ജനിക്കുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ കേരളം ഭരിക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി പ്രതികരിച്ചു.

അനുമതി നേടി വാർത്തസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മാധ്യമങ്ങളെയാണ് ഗവർണർ അധിക്ഷേപിച്ച് ഇറക്കിവിട്ടത്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങളെ ഇറക്കിവിട്ടു എന്ന് പറയുന്നത് തന്നെ കേരളത്തിലെ മാധ്യമങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണ്. റിപ്പോർട്ടർ ഒഴികെയുള്ള മറ്റു മാധ്യമങ്ങൾ ഗവർണറുടെ ജൽപനങ്ങൾക്ക് വിധേയരാവുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ മീഡിയവൺ, കൈരളി എന്നീ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികൾ ഇറങ്ങിപ്പോകണമെന്നും ഗവർണർ പറയുകയായിരുന്നു. ഗവർണർക്കെതിരെ ക്യാമ്പയിൻ നടത്തുന്നു എന്ന് ആരോപിച്ചാണ് ചാനലുകളോട് ഇറങ്ങിപ്പോകാൻ പറഞ്ഞത്. രാജ്ഭവനിൽനിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മീഡിയവൺ റിപ്പോർട്ടർ ഗവർണറുടെ വാർത്താസമ്മേളനത്തിനെത്തിയത്. എന്നാൽ വാർത്താസമ്മേളനം തുടങ്ങിയപ്പോൾ കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ മീഡിയവണും കൈരളിയും ഇവിടെനിന്ന് ഇറങ്ങിപ്പോകണമെന്ന് ക്ഷുഭിതനായി പറയുകയായിരുന്നു. 

Tags:    
News Summary - John Brittas MP says that a dictator is born in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.