ചോദ്യങ്ങൾക്കുള്ള ഉത്തരം ഹിന്ദിയിൽ മാത്രം; കേന്ദ്രമന്ത്രിക്ക് മലയാളത്തിൽ കത്തയച്ച് ജോൺ ബ്രിട്ടാസ് എം.പി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രവനീത് സിങ് ബിട്ടുവിന് മലയാളത്തില്‍ കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം.പി. മന്ത്രി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ ഹിന്ദിയില്‍ മാത്രം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ജോണ്‍ ബ്രിട്ടാസ് എം.പി മലയാളത്തില്‍ കത്തയച്ചത്. കേന്ദ്ര റെയില്‍വേ-ഭക്ഷ്യസംസ്‌കരണ വ്യവസായ സഹകരണ മന്ത്രിയാണ് രവനീത് സിങ് ബിട്ടു. നിങളുടെ കത്തുകള്‍ വായിച്ചു മനസ്സിലാക്കാന്‍ ഹിന്ദി ഭാഷ പറ്റില്ലെന്നും മന്ത്രിക്കയച്ച കത്തില്‍ എം.പി പറയുന്നു.

നേരത്തെ മന്ത്രി ഹിന്ദിയിൽ അയച്ച കത്തിന് ഡി.എം.കെ നേതാവും രാജ്യസഭ എം.പിയുമായ എം.എം അബ്ദുള്ള തമിഴില്‍ മറുപടി നല്‍കിയിരുന്നു. ബിട്ടു ഹിന്ദിയില്‍ അയച്ച കത്തിലെ ഒരു മനസിലായില്ലെന്നും അബ്ദുള്ള കത്തില്‍ പറഞ്ഞിരുന്നു. ഈ വിഷയത്തെ കുറിച്ച് അബ്ദുള്ള തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും കുറിച്ചിരുന്നു.

തീവണ്ടികളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് അബ്ദുള്ള ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു ബിട്ടു മറുപടിക്കത്ത് നല്‍കിയത്. ഈ കത്ത് ഹിന്ദിയിലായിരുന്നുവെന്ന് അബ്ദുള്ള പറഞ്ഞു.

Tags:    
News Summary - john-brittas-mp-sent-letter-to-minister-of-state-ravnit-singh-in-malayalam-protesting-against-enforcing-hindi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.