നടൻ ജോജുവിന്‍റെ കാർ തകർത്ത കേസിൽ രണ്ട് പ്രതികൾക്ക് കൂടി ജാമ്യം

കൊച്ചി: നടൻ ജോജുവിന്‍റെ കാർ തകർത്ത കേസില്‍ രണ്ട് പ്രതികൾക്കു കൂടി ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവർക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്.

50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെക്കണമെന്നും വ്യവസ്ഥയുണ്ട്. നവംബർ 9നാണ് മരട് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഇടുക്കിയിൽ ഒളിവിലായിരുന്നു ഇവരെന്നാണ് വിവരം

അതേസമയം, രണ്ടാം പ്രതി പി.ജി ജോസഫിൻ്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ വാദം കേൾക്കുന്നതിനായി ഈ മാസം 16ലേയ്ക്ക് മാറ്റി.

നവംബർ പത്തിനാണ് കേസില്‍ പ്രതികളായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചത്. ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു ജോജുവിന്റെ വാഹനം തകർത്ത്. കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്.

Tags:    
News Summary - Joju George case: Two more accused released on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.