കോട്ടയം: കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന സൂചനകൾ ശക്തമായതോടെ കുട്ടനാട് സീറ്റി ൽ പിടിമുറുക്കി ഇരുകേരള കോൺഗ്രസും രംഗത്ത്. പി.ജെ. ജോസഫ് വിഭാഗവും ജോസ് കെ. മാണി പക ്ഷവും നിലപാട് കടുപ്പിച്ചതോടെ യു.ഡി.എഫും പ്രതിസന്ധിയിലായി. സീറ്റ് കോൺഗ്രസ് ഏറ് റെടുക്കില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടും ജോസ്-ജ ോസഫ് വിഭാഗങ്ങൾ പരസ്യവിഴുപ്പലക്കൽ തുടരുകയാണ്.
കുട്ടനാട്ടിൽ ഇക്കുറി വിജയം പ ്രതീക്ഷിക്കുന്ന കോൺഗ്രസിന് മുന്നിൽ ഈ പോര് കീറാമുട്ടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ ിൽ തോമസ് ചാണ്ടിയോട് പരാജയപ്പെട്ട ജേക്കബ് എബ്രഹാമിെൻറ സ്ഥാനാർഥിത്വവും ജോസ ഫ് ആവർത്തിക്കുന്നു. സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണിയും പറയുന്നു. ഇരുകൂട്ടരെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉമ്മൻ ചാണ്ടിയും രമേശും.
ചൊവ്വാഴ്ച യു.ഡി.എഫ് ചേരുംമുമ്പ് ജോസും ജോസഫുമായും ഇരുവരും കൂടിക്കാഴ്ച നടത്തും. സമവായത്തിനുള്ള നീക്കത്തിലാണ് മുസ്ലിം ലീഗ്. കേരള കോൺഗ്രസിലെ ഏതുവിഭാഗത്തിന് സീറ്റ് നൽകിയാലും സ്ഥിതി പാലാെയക്കാൾ കഷ്ടമായിരിക്കുമെന്നും ഘടകകക്ഷികൾക്ക് അഭിപ്രായമുണ്ട്.
രണ്ടില ചിഹ്നത്തിൽ തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം വരുംമുേമ്പ യു.ഡി.എഫിൽ പിടിമുറുക്കാനാണ് ജോസഫ് പക്ഷത്തിെൻറ നീക്കം. ജേക്കബ് വിഭാഗത്തിൽനിന്ന് ജോണി നെല്ലൂരിനെ അടർത്തിയ ജോസഫ് അവിടെനിന്ന് കൂടുതൽ പേരെ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇടതുമുന്നണിയുടെ ഭാഗമായ ജനാധിപത്യ കേരള കോൺഗ്രസിനെകൂടി ഒപ്പംകൂട്ടാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.
ഫ്രാൻസിസ് ജോർജുമായി പ്രാഥമികചർച്ച കഴിഞ്ഞു. പ്രബലനേതാക്കളെ കൂടെനിർത്തി പാർട്ടിയെ ശക്തമാക്കാനാണ് തീരുമാനം. യു.ഡി.എഫിൽ ശക്തി തെളിയിക്കാനും ജോസഫ് ശ്രമിക്കുന്നു. എന്നാൽ, യു.ഡി.എഫിൽ ആലോചിക്കാതെ ജോസഫ് നടത്തുന്ന നീക്കത്തിൽ കോൺഗ്രസും ജോസ് വിഭാഗവും അതൃപ്തരാണ്. യു.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ചയാക്കാൻ ജോസ് വിഭാഗം തയാറെടുക്കുന്നുണ്ട്. കുട്ടനാടിന് പകരം മറ്റൊരു സീറ്റ് നൽകിയാൽപോലും അത് സ്വീകരിക്കേണ്ടെന്നാണ് തീരുമാനം.
സീറ്റ് ഏറ്റെടുക്കില്ല -ഉമ്മൻ ചാണ്ടി
കൊച്ചി: കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ തീരുമാനമില്ലെന്നും അങ്ങനെയൊരു ചർച്ച നടന്നിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇൗ വാർത്ത കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിഷേധിച്ചിട്ടുണ്ട്. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാണ് ശ്രമം. വിഷയം യു.ഡി.എഫ് ചർച്ച ചെയ്യും.
പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന വേണമെന്ന് ഹൈകോടതി നിർദേശിച്ചിട്ടും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം അത്ഭുതകരമാണ്. രാഷ്ട്രീയ പ്രതിയോഗികളെ കേസെടുത്ത് നിഷ്ക്രിയരാക്കുക എന്ന മോദി തന്ത്രമാണ് പിണറായി പയറ്റുന്നത്. മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവരുടെ കാര്യത്തിൽ ഇതാണ് കാണുന്നത് -ഉമ്മൻ ചാണ്ടി പറഞ്ഞു.
കുട്ടനാട് പാർട്ടിയുടെ സീറ്റ് –പി.ജെ ജോസഫ്
തൊടുപുഴ: കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് എമ്മിേൻറതെന്ന് പി.ജെ. ജോസഫ് എം.എൽ.എ. ഘടകകക്ഷികളുടെ സീറ്റ് മറ്റാർക്കും ഏറ്റെടുക്കാനാകില്ലെന്നും കോൺഗ്രസ് കുട്ടനാട് സീറ്റ് ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജേക്കബ് ഗ്രൂപ്പിൽനിന്ന് അനൂപ് വിഭാഗം കൂടി പാർട്ടിയിൽ ലയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.