കോട്ടയം: മുന്നണി പ്രവേശനത്തിൽ കേരള കോൺഗ്രസ് എടുക്കുന്ന തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. എല്ലാവരുടെയും അഭിപ്രായം കേട്ടശേഷമാകും തീരുമാനം -അദ്ദേഹം മാധ്യമങ്ങേളാട് പറഞ്ഞു. ഇൗമാസം 14 മുതൽ 16വരെ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളന ശേഷം മുന്നണി പ്രവേശനം ചർച്ച ചെയ്യും. സംസ്ഥാന സമ്മേളനത്തിെൻറ ഒരുക്കം പൂർത്തിയായെന്നും ജോസ് കെ. മാണി അറിയിച്ചു.
അതേസമയം, മുന്നണി പ്രേവശന വിഷയത്തിൽ പാർട്ടി നേതാക്കൾ രണ്ടുതട്ടിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഇടതുപ്രവേശനത്തെ എന്തുവില കൊടുത്തും നേരിടാൻ ജോസഫ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. കേരള കോൺഗ്രസിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരുന്ന വിഷയം ചർച്ചചെയ്യാൻ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് 14ന് യോഗം ചേരുമെന്ന വിവരം റിപ്പോർേട്ടാടെ പാർട്ടിയിൽ ചേരിതിരിവും രൂക്ഷമാകുകയാണ്.
യു.ഡി.എഫിനൊപ്പം നിൽക്കാനാണ് േജാസഫ് വിഭാഗത്തിെൻറ തീരുമാനം. എന്നാൽ, ഇടതുമുന്ന-ണിയിൽ ഇടംകിട്ടിയാൽ പാർട്ടിയിൽ പിളർപ്പുണ്ടായാൽപോലും ഒപ്പം പോകാനാണ് കേരള കോൺഗ്രസിലെ പ്രബല വിഭാഗത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.