തിരുവനന്തപുരം: ബാർ കോഴ കേസിൽ കേരള കോൺഗ്രസിെൻറ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന് ജോസ് കെ.മാണി. ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട് പാർട്ടിയുടെ ഔദ്യോഗിക റിപ്പോർട്ടല്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസിലെ ചില നേതാക്കൾ കെ.എം.മാണിയെ പിന്നിൽ നിന്ന് കുത്തിയെന്ന് ജോസ് കെ.മാണി ആരോപിച്ചിരുന്നു. എന്നാൽ, ഇവരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല.
ചില സ്വകാര്യ ചാനലുകളാണ് കേസുമായി ബന്ധപ്പെട്ട കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതുപ്രകാരം കെ.എം.മാണിക്കെതിരായ ഗൂഢാലോചനക്ക് പിന്നിൽ രമേശ് ചെന്നിത്തലയാണെന്നായിരുന്നു വെളിപ്പെടുത്തൽ. അടൂർ പ്രകാശിനും ജോസഫ് വാഴയ്ക്കനും ഇതിൽ പങ്കാളികളായി. ആർ.ബാലകൃഷ്ണപിള്ളയും പി.സി ജോർജും ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ബാർകോഴ സംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ 2014ൽ കെ.എം.മാണി സി.എഫ് തോമസിനെ ചെയർമാനാക്കി അന്വേഷണ കമീഷനെ വെച്ചിരുന്നു. ഈ കമീഷേൻറതെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.