ആലപ്പുഴ: ജനാധിപത്യ സംരക്ഷണ സമിതി ഏഴുവർഷമായി തുടരുന്ന എൽ.ഡി.എഫ് ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി വർക്കിങ് പ്രസിഡൻറ് സഞ്ജീവ് സോമരാജനും ജനറൽ സെക്രട്ടറി എ.എൻ. രാജൻ ബാബുവും അറിയിച്ചു. എന്നാൽ, പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് രാജൻ ബാബുവിനെ പുറത്താക്കിയതായി കെ.ആർ. ഗൗരിയമ്മ അറിയിച്ചു.
91 അംഗ സംസ്ഥാന സമിതിയിൽ യോഗത്തിൽ പങ്കെടുത്ത 80 പേരിൽ 76 പേരും എൽ.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചു. എന്നാൽ, സംസ്ഥാന വൈസ് പ്രസിഡൻറും ഗൗരിയമ്മയുടെ സഹോദരി പുത്രിയുമായ പ്രഫ. പി.സി. ബീനാകുമാരിയടക്കമുള്ളവർ ഇതിനോട് വിേയാജിച്ചു. തീരുമാനത്തോട് ഗൗരിയമ്മക്ക് യോജിപ്പില്ലെന്നും ഇടത് പക്ഷത്തോടൊപ്പം നിൽക്കാനാണ് താൽപര്യമെന്നും പ്രഫ. ബീനാകുമാരി വ്യക്തമാക്കി.
യു.ഡി.എഫിൽനിന്ന് പുറത്ത് വന്ന ഗൗരിയമ്മ 2014 മുതൽ എൽ.ഡി.എഫുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. പിന്നാക്ക വികസന കോർപറേഷൻ അധ്യക്ഷപദവി അടക്കമുള്ള ചില പദവികൾ നൽകിയതല്ലാതെ ഘടക കക്ഷിയാക്കിയിരുന്നില്ല. 2019ൽ ഗൗരിയമ്മ ജന്മശതാബ്ദിക്ക് തൊട്ടുമുമ്പായി ജെ.എസ്.എസിലേക്ക് തിരിച്ചുവന്ന രാജൻ ബാബുവിെൻറ നേതൃത്വത്തിൽ കഴിഞ്ഞ മാസം അവസാനം ചേർന്ന സംസ്ഥാന സമ്മേളനം ഗൗരിയമ്മയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി പ്രസിഡൻറ് പദവിയിൽ അവരോധിച്ചിരുന്നു. ഇതിനിടെ ഗൗരിയമ്മയെ രക്ഷാധികാരിയാക്കി ടി.കെ. സുരേഷ് ചെയർമാനും സി.എം. അനിൽകുമാർ ജനറൽ കൺവീനറുമായി മാർച്ചിൽ ചേർത്തലയിൽ സംസ്ഥാന സേമ്മളനം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.