തിരുവനന്തപുരം: കേരള പൊലീസിനെതിരായ സി.എ.ജി റിപ്പോർട്ടിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ ് രാമചന്ദ്രൻ കമീഷനെയാണ് നിയമിച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിേൻറതാണ് തീരുമാനം. പൊലീസിലെ പർ ച്ചേസ് ക്രമക്കേടുകളിലാണ് അന്വേഷണം നടക്കുക. സിഡ്കോ, കെല്‍ട്രോണ്‍ എന്നിവയുടെ പര്‍ച്ചേസ് മാനദണ്ഡങ്ങളും നിശ് ചയിക്കും. പൊലീസിെൻറ പർച്ചേയ്സ് കാര്യങ്ങളിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുക്കു മെന്ന് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.
സാേങ്കതിക ഉപകരണ ങ്ങളും വാഹനങ്ങളും വാങ്ങിയത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് സി.എ.ജി റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. കെൽട്രോൺ മുന്നോട്ടുവെച്ച നിരക്ക് കൂടുതലാണെന്നറിഞ്ഞിട്ടും വാങ്ങുന്നത് കെൽട്രോൺ വഴി വേണമെന്ന പൊലീസ് മേധാവിയുടെ നിർബന്ധ ബുദ്ധി പ്രക്രിയയിലെ സംശയകരമായ ഉദ്ദേശ്യങ്ങളെയും സുതാര്യതയില്ലായ്മയെയും കുറിക്കുന്നുവെന്നും സി.എ.ജി വിലയിരുത്തിയിരുന്നു.
കേമ്പാള വിലയേക്കാൾ കൂടിയ തുകക്ക് ശബരിമലയിലേക്കു സുരക്ഷ ഉപകരണങ്ങൾ വാങ്ങി ഒന്നര കോടി നഷ്ടമുണ്ടാക്കിയതിനു പുറമെ കീഴ്ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള 4.35 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കും വില്ലകൾ നിർമിക്കാൻ വകമാറ്റിയെന്നും മൊബൈൽ ഡിജിറ്റൽ ഇൻെവസ്റ്റിഗേഷൻ അസിസ്റ്റൻറ് പ്ലാറ്റ്ഫോമിെൻറ പേരിൽ നടന്നത് െഎ പാഡുകളും വാഹനങ്ങളും വാങ്ങൽ മാത്രമെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു.
സാേങ്കതിക ഉപകരണങ്ങൾ വാങ്ങിയതിലടക്കം മാനദണ്ഡങ്ങൾ ലംഘിച്ചു. കെൽട്രോണും പൊലീസും തമ്മിൽ അവിശുദ്ധബന്ധമാണ്. വില നിശ്ചയിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരും കെൽട്രോണും വിൽപനക്കാരും സന്ധിയുണ്ടായിരുന്നു. ഇത് ധനനഷ്ടമുണ്ടാക്കി. ടെൻഡറിൽ പെങ്കടുക്കുന്നവർക്കെല്ലാം തുല്യ അവസരം നൽകുന്നതിന് വാങ്ങാനുദ്ദേശിക്കുന്ന ഉപകരണത്തിെൻറ പൊതു വിവരണം നൽകണമെന്ന കേന്ദ്ര വിജിലൻസ് കമീഷെൻറ ശിപാശ പാലിച്ചില്ല. ദർഘാസിൽ ഒരു പ്രത്യേക ബ്രാൻഡും മാതൃകയും എടുത്തുപറഞ്ഞ് മറ്റ് വിതരണക്കാരെ വിലപറയലിൽനിന്ന് കെൽട്രോൺ ഒഴിവാക്കി.
തിരുവനന്തപുരം സ്പെഷൽ ആംഡ് ബറ്റാലിയൻ (എസ്.എ.പി) ആയുധ ശേഖരത്തിൽനിന്ന് 12,061 വെടിയുണ്ടയും 25 റൈഫിളും കാണാനില്ലെന്നുംസി.എ.ജി റിേപ്പാർട്ടിലുണ്ട്. കാണാതായ വിവരം മറച്ചുവെക്കാനും കണക്ക് ഒപ്പിക്കാനും 250 കൃത്രിമ വെടിയുണ്ട പകരം വെച്ചതായും കണ്ടെത്തി. ഒമ്പത് എം.എം ഡ്രിൽ വെടിയുണ്ടകൾക്ക് പകരമാണ് വ്യാജയുണ്ടകൾ നിറച്ചത്. ആകൃതിയിലും വലിപ്പത്തിലും സാമ്യമുണ്ടെങ്കിലും പിത്തള കൊണ്ട് നിർമിച്ച പൊള്ളയായ ലോഹവസ്തുക്കളാണിവ. ആയുധവും വെടിക്കോപ്പും നഷ്ടപ്പെട്ടത് ഗൗരവപ്രശ്നമാണെന്നും സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.