ജസ്റ്റിസ് ആശിഷ് ജെ. ദേശായി കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് ആശിഷ് ജെ. ദേശായി

ജസ്റ്റിസ് ആശിഷ് ജെ. ദേശായി കേരള ഹൈകോടതി ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം: ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രീംകോടതി ജഡ്ജിയായതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഗുജറാത്ത് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായ ദേശായിയെ നിയമിച്ചത്.

1962 ജൂലായ് അഞ്ചിന് വഡോദരയിൽ ആണ് ആശിഷ് ദേശായിയുടെ ജനനം. ഗുജറാത്ത് ഹൈകോടതിയിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി. ദേശായിയുടെ മകനാണ്. അഹമ്മദാബാദിലെ സെയ്ന്റ് സേവ്യേഴ്‌സ് കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും എൽ.എ. ഷാ ലോ കോളജിൽനിന്ന് നിയമപഠനവും പൂർത്തിയാക്കി. 1985ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം 2011 നവംബർ 21ന് ഗുജറാത്ത് ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റു.

കേരളത്തെ കൂടാതെ മറ്റ് മൂന്ന് ഹൈകോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. അലഹാബാദ് ഹൈകോടതി ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതോടെ, രാജ്യത്തെ ഏക വനിതാ ഹൈകോടതി ചീഫ് ജസ്റ്റിസായി സുനിത മാറി. കർണാടയിലെ ജസ്റ്റിസ് അലോക് അരാധെയെ തെലങ്കാനയിലെയുംജസ്റ്റിസ് സുഭാസിസ് തലാപത്രയെ ഒഡിഷ ഹൈകോടതിയിലെയും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.

Tags:    
News Summary - Justice Ashish J. Desai was appointed as the Chief Justice of the Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.