കെമാൽ പാഷയെ ക്രിമിനൽ കേസ്​ പരിഗണിക്കുന്നതിൽ നിന്ന്​ മാറ്റിയതായി റിപ്പോർട്ട്​

കൊച്ചി: ജസ്​റ്റിസ്​ കെമാൽ പാഷയെ ക്രിമിനൽ കേസ്​ പരിഗണിക്കുന്നതിൽ നിന്ന്​ മാറ്റിയതായി സൂചന. തിങ്കളാഴ്​ച മുതൽ അദ്ദേഹം അപ്പീൽ ഹരജികൾ മാത്രമായിരിക്കും പരിഗണിക്കുക. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ പരിഗണിച്ചിരുന്നത്​ ജസ്​റ്റിസ്​ കെമാൽ പാഷയായിരുന്നു. ഇൗ ചുമതലയിൽ നിന്നാണ്​ ഹൈകോടതി രജ്​സ്​ട്രാർ അദ്ദേ​ഹത്തെ മാറ്റിയതായി റിപ്പോർട്ടുള്ളത്​​. 

കഴിഞ്ഞ ദിവസം ഷുഹൈബ്​ വധം സി.ബി.​െഎ അന്വേഷണത്തിന്​ വിട്ട കെമാൽ പാഷയുടെ ഉത്തരവ്​ സർകാറിന്​ തിരിച്ചടിയായിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിന്​ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ്​ സർകാർ. അതേ സമയം, കതിരൂർ മനോജ്​ വധം പരിഗണിക്കുന്ന ജസ്​റ്റിസ്​ കെമാൽ പാഷയുടെ ബെഞ്ച്​ തന്നെ തുടർന്നും ഇതിൽ വാദം കേൾക്കും. 

Tags:    
News Summary - Justice kemal pasha barred from hearing criminal cases - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.