ചാലക്കുടി രാജീവ് വധം: സിംഗിൾ ബെഞ്ച് പരാമർശത്തിനെതിരെ ജസ്റ്റിസ് ഉബൈദ്

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിൽ സിംഗിൾ ബെഞ്ച് പരാമർശത്തിനെതിരെ ജസ്റ്റിസ് ഉബൈദിന്‍റെ വിമർശം. ഒരു സിംഗിൾ ബെഞ്ചിനെ വിമർശിക്കാൻ മറ്റൊരു സിംഗിൾ ബെഞ്ചിന്  അധികാരമില്ലെന്ന് തുറന്ന കോടതിയിൽ ജസ്റ്റിസ് ഉബൈദ് മാധ്യമങ്ങളോട് പറഞ്ഞു.

സിംഗിൾ ബെഞ്ചിനെ വിമർശിക്കാനുള്ള അധികാരം ഡിവിഷൻ ബെഞ്ചിനോ സുപ്രീംകോടതിക്കോ മാത്രമാണ്. സിംഗിൾ ബെഞ്ചിന്‍റെ വിധി മാധ്യമങ്ങളാണ് തെറ്റായി വ്യാഖ്യാനിച്ചത്. വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജീവിന്‍റെ മാതാവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിനെയും അദ്ദേഹം വിമർശിച്ചു. നിയമത്തിന്‍റെ ദുരുപയോഗമുണ്ടെന്ന് തോന്നിയാൽ കത്തെഴുതുകയല്ല മേൽകോടതികളെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഉബൈദ് വ്യക്തമാക്കി. 

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​ക​ൾ ​അ​ന്വേ​ഷ​ണ​െ​ത്ത​യും പ്ര​തി​യു​ടെ അ​റ​സ്​​റ്റി​െ​ന​യും ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​െ​ല ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്ന്​ ഹൈ​കോ​ട​തി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഹ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ഹൈ​കോ​ട​തി, സെ​ഷ​ൻ​സ്​ കോ​ട​തി എ​ന്നി​വ ഒ​ന്നു​കി​ൽ ഹ​ര​ജി ത​ള്ളു​ക​യോ അ​ല്ലെ​ങ്കി​ൽ ഉ​പാ​ധി​ക​ളോ​ടെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യോ ആ​ണ്​ വേ​ണ്ട​തെ​ന്ന്​ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം 438 (1) ഉ​ദ്ധ​രി​ച്ച്​ ഹരിപ്രസാദ് അധ്യക്ഷനായ സിംഗിൾ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കിയിരുന്നു. 

ചാ​ല​ക്കു​ടി രാ​ജീ​വ് വ​ധ​ക്കേ​സി​ൽ അ​ഭി​ഭാ​ഷ​ക​ൻ ഉ​ദ​യ​ഭാ​നു ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ആ​ദ്യം പ​രി​ഗ​ണി​ച്ച ജസ്റ്റിസ് ഉബൈദ്, ഒ​ക്​​ടോ​ബ​ർ മൂ​ന്നി​ന്​ അ​ന്വേ​ഷ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും രാ​ജീ​വി​​​​​െൻറ മ​ക​ൻ അ​ഖി​ലി​​​​​െൻറ അ​ഭി​ഭാ​ഷ​ക​നും ചൂ​ണ്ടി​ക്കാ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യിരുന്നു ജസ്റ്റിസ് ഹരിപ്രസാദിന്‍റെ നീരീക്ഷണം. 
 

Tags:    
News Summary - Justice Ubaid Critisizing Single Bench Statement-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.