കെ. ബാബുവിന് എം.എൽ.എയായി തുടരാം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി

കൊച്ചി: തൃപ്പൂണിത്തുറ എം.എൽ.എ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി തള്ളി. മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജാണ് ബാബുവിനെതിരെ 2021 ജൂണിൽ ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.ജി. അജിത്കുമാറാണ് ഹരജിയിൽ വിധി പറഞ്ഞത്. രണ്ടുവർഷത്തിനും 10 മാസത്തിനും ശേഷമാണ് ഹരജിയിൽ വിധി വരുന്നത്.  ആരോപണം സാധൂകരിക്കുന്ന സാക്ഷികളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം സ്വരാജ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താൻ തോൽക്കുന്നത് അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണ് എന്ന് പറഞ്ഞ് ബാബു മണ്ഡലത്തിൽ പര്യടനം നടത്തിയതായും പരാതിയിലുണ്ട്. അതിനാൽ മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹരജിക്കെതിരെ ബാബു നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും വിധി അനുകൂലമായിരുന്നില്ല.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ. ബാബു  എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. 2016ൽ ബാബുവിനെ സ്വരാജ് 4471 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ബാർ കോഴ വിവാദം ആഞ്ഞടിച്ച സമയമായിരുന്നു അത്. 25 വര്‍ഷം ബാബു തുടര്‍ച്ചയായി എം.എല്‍.എ ആയിരുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ.

മ​ത​ചി​ഹ്നം ഉ​പ​യോ​ഗി​ച്ച് വോ​ട്ട് തേ​ടി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന സാ​ക്ഷി​മൊ​ഴി​ക​ളി​ല്ല

മ​റ്റു തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ഹ​ര​ജി​ക്കാ​ര​ന്റെ ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ, സ്ലി​പ്പ് ല​ഭി​ച്ച​താ​യി പ​റ​യു​ന്ന​വ​രു​ടെ മൊ​ഴി​ക​ൾ മാ​ത്രം മ​തി​യാ​കി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ത​ചി​ഹ്നം ഉ​പ​യോ​ഗി​ച്ച് വോ​ട്ട് തേ​ടി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന സാ​ക്ഷി​മൊ​ഴി​ക​ളി​ല്ല. ഹ​ര​ജി​ക്കാ​ര​നു​​വേ​ണ്ടി ഹാ​ജ​രാ​യ സാ​ക്ഷി​ക​ളു​ടെ മൊ​ഴി വി​ശ്വാ​സ​യോ​ഗ്യ​മ​ല്ല. സ്വ​രാ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം തൃ​പ്പൂ​ണി​ത്തു​റ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ സ്ലി​പ്പി​ൽ അ​യ്യ​പ്പ​ന്റെ ചി​ത്രം അ​ച്ച​ടി​ച്ചി​രു​ന്നു എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​ത്ത​ര​മൊ​രു സ്ലി​പ്പ് വി​ത​ര​ണം ചെ​യ്ത​തി​നെ​ക്കു​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ്ലി​പ്പി​ൽ അ​യ്യ​പ്പ​ന്റെ ചി​ത്രം അ​ച്ച​ടി​ച്ച​ത് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം തെ​റ്റാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ കോ​ട​തി, ഇ​ത് കെ. ​ബാ​ബു​വോ ബാ​ബു​വി​ന് വേ​ണ്ടി​യോ ആ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ഹ​ര​ജി​ക്കാ​ര​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - K Babu can continue as MLA says High court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.