തിരുവനന്തപുരം: ഒരമ്മ സ്വന്തം കുഞ്ഞിനുവേണ്ടി സമരം ചെയ്യേണ്ട ഗതികേട് പിണറായി വിജയന് നാണക്കേടാണെന്ന് കെ. മുരളീധരന്‍ എം.പി. സാധാരണക്കാരനെ വിവാഹം കഴിച്ചതിനാലാണ് അനുപമക്ക് നീതി ലഭിക്കാത്തത്. പിണറായി വിജയെൻറ കോർപറേറ്റ് നയം അണികളിലേക്കും പടര്‍ന്നുപിടിക്കുന്നതാണ് അനുപമയുടെ കാര്യത്തില്‍ കാണുന്നത്.
എന്തിനും അഭിപ്രായം പറയുന്ന ചില സാംസ്‌കാരിക നായകർ കാഷ്വൽ ലീവിൽ പോയിരിക്കുകയാണോ? ചാനലുകളില്‍ കുരയ്ക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കൾ എവിടെ? അനുപമക്കൊപ്പം മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒഴികെ കേരളത്തിലെ മുഴുവന്‍ ജനങ്ങളുമുണ്ട്. കോണ്‍ഗ്രസും ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.