ന്യൂഡൽഹി: ചെങ്ങന്നൂരിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ കാര്യമായ അഴിച്ചുപണി നടത്തണമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരൻ.
പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ ഗ്രൂപ് നേതൃത്വം സംരക്ഷിക്കുന്ന സാഹചര്യമാണ്. പാർട്ടിയിൽ അടിമുടി മാറ്റം വരുത്തിയില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ ആവർത്തിക്കുമെന്ന് മുരളീധരൻ ആശങ്ക പ്രകടിപ്പിച്ചു.
കോൺഗ്രസ് പ്രതിനിധി സംഘാംഗമായി ചൈന സന്ദർശനം നടത്തി തിരിച്ചെത്തിയ മുരളീധരൻ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു. എൽ.ഡി.എഫ് സർക്കാറിെൻറ പ്രവർത്തനം മോശമായിട്ടും വോട്ടാക്കി മാറ്റാൻ കഴിയാത്തത് തന്ത്രത്തിെൻറയും പ്രവർത്തനത്തിെൻറയും പിഴവുകൊണ്ടാണെന്ന് മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി പിന്നാക്കം പോയതു ചൂണ്ടിക്കാട്ടിയപ്പോൾ, സ്വന്തം ബൂത്തിൽ ഇതുവരെ പിന്നാക്കം പോയ സ്ഥിതി തനിക്കുണ്ടായിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.