'എം.കെ. രാഘവൻ പറഞ്ഞത് പ്രവർത്തകരുടെ പൊതുവികാരം; പാർട്ടിയിൽ മിണ്ടാതിരുന്നാലാണ് ഗ്രേസ് മാർക്ക്'

കോഴിക്കോട്: കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച എം.കെ. രാഘവൻ എം.പിക്ക് പിന്തുണയുമായി കെ. മുരളീധരൻ എം.പി. എം.കെ. രാഘവൻ പറഞ്ഞത് പ്രവർത്തകരുടെ പൊതുവികാരമാണെന്നും പാര്‍ട്ടിക്കുള്ളിൽ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിയിൽ ഇപ്പോൾ പരസ്പര ചർച്ച നടക്കുന്നില്ല. മിണ്ടാതിരുന്നാൽ ഗ്രേസ് മാർക്ക് എന്നതാണ് അവസ്ഥ. ഡി.സി.സി പ്രസിഡന്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ടു നടത്തിയ പരസ്യ പ്രതികരണം തെറ്റാണ്. കെ.പി.സി.സി അധ്യക്ഷൻ റിപ്പോർട്ട് ചോദിച്ചതിൽ തെറ്റില്ല. പക്ഷേ, ഡി.സി.സി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നു -മുരളീധരൻ പറഞ്ഞു.


വി​യോ​ജി​പ്പും വി​യോ​ജ​ന​ക്കു​റി​പ്പും വി​മ​ർ​ശ​ന​വു​മൊ​ന്നും പ​റ്റാ​ത്ത, വാ​ഴ്ത്ത​ലും പു​ക​ഴ്ത്ത​ലും മാ​ത്ര​മാ​യ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സെ​ന്ന് സം​ശ​യി​ക്കു​ന്നുവെന്നാണ് എം.​കെ. രാ​ഘ​വ​ൻ എം.​പി കഴിഞ്ഞ ദിവസം വിമർശിച്ചത്. സ്ഥാ​ന​വും മാ​ന​വും വേ​ണ​മെ​ങ്കി​ല്‍ മി​ണ്ടാ​തി​രി​ക്ക​ണ​മെ​ന്ന​താ​ണ് കോ​ണ്‍ഗ്ര​സി​ലെ സാ​ഹ​ച​ര്യ​മെ​ന്ന് പ​റ​യേ​ണ്ടി​വ​ന്ന​തി​ൽ ദുഃ​ഖ​മു​ണ്ട്. ഉ​പ​യോ​ഗി​ക്കു​ക, വ​ലി​ച്ചെ​റി​യു​ക എ​ന്ന രീ​തി​യാ​ണി​പ്പോ​ൾ. സ​മീ​പ​കാ​ല​ത്തെ ഒ​രു​പാ​ട് സം​ഭ​വ​ങ്ങ​ൾ ഈ ​അ​ഭി​പ്രാ​യ​ത്തി​ന് കാ​ര​ണ​മാ​ണ്. പാ​ർ​ട്ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രി​ക്ക​ലും ന​ട​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​യാ​ള​ല്ല താ​ൻ. ലീ​ഗി​ൽ പോ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. സ്വ​ന്ത​മാ​യും സ്വ​ന്ത​ക്കാ​രു​ടെ​യും ലി​സ്റ്റ് ഉ​ണ്ടാ​ക്കു​ന്ന​തി​ന​പ്പു​റം പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​ക്കും ഗു​ണ​പ​ര​മാ​യ മാ​റ്റ​ത്തി​നും ആ​ളു​​ക​ളെ കൊ​ണ്ടു​വ​രു​ന്നി​ല്ലെ​ങ്കി​ൽ നാ​ളെ നാ​മെ​വി​ടെ​യെ​ത്തു​മെ​ന്ന് ആ​ലോ​ചി​ക്ക​ണം -​രാ​ഘ​വ​ൻ പ​റ​ഞ്ഞു.


പിന്നാലെ, എം.കെ. രാഘവനെതിരെ വിമർശനവുമായി കെ.സി. വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളിലാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു മേശക്ക് ചുറ്റും ഇരുന്ന് രമ്യമായി പരിഹരിക്കുന്ന രീതിയാണ് കോണ്‍ഗ്രസിന്. അഭിപ്രായവ്യത്യാസം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഏതെങ്കിലും പ്രസ്താവനയില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Tags:    
News Summary - K Muraleedharan supports MK Raghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.