തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മാന്ത്രിക ദണ്ഡ് കൊണ്ട് പരിഹരിക്കാനാകില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രത്തിെൻറ വികല നയങ്ങളും അവധാനതയില്ലാതെ ജി.എസ്.ടി നടപ്പാക്കിയതുംമൂലം സംസ്ഥാനത്തിന് നികുതി വരുമാനനഷ്ടം സംഭവിച്ചു.
ലോക്ഡൗണും തുടർന്നുള്ള നിയന്ത്രണങ്ങളും റവന്യൂ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. ആരോഗ്യമേഖലയിലുണ്ടായ പ്രതിസന്ധിമൂലം അധിക സാമ്പത്തിക ബാധ്യതയുണ്ടായി. 2020-21ൽ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനം (ജി.എസ്.ഡി.പി) 3.82 ശതമാനം കുറയുമെന്ന് കണക്കാക്കിയിട്ടുണ്ട്. 2021-22ൽ 6.60 ശതമാനം സാമ്പത്തിക വളർച്ച വീണ്ടെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗം പ്രതിബന്ധമാകാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.