തൃശൂർ: ക്ഷേത്രങ്ങൾ ഇടതു സർക്കാറുകൾ വരുമാനത്തിനായി കൈയടക്കുന്നെന്ന് പ്രസ്താവിച്ച സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രക്ക് നിയമസഭയിലെ മറുപടിക്ക് പിന്നാലെ പൊതുവേദിയിലും തുറന്ന മറുപടിയുമായി ദേവസ്വം മന്ത്രി.
അഞ്ച് വർഷം കൊണ്ട് കേരളത്തിലെ ദേവസ്വം ബോർഡുകളിലെ ക്ഷേത്ര ജീവനക്കാരുടെ പെൻഷനും ശമ്പളത്തിനുമായി 450 കോടി സർക്കാർ നൽകിയെന്നും കിഫ്ബിയിൽ നിന്ന് 180 കോടി ചെലവിട്ട് അഞ്ച് ക്ഷേത്ര ഇടത്താവളങ്ങൾ നിർമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തൃശൂരിൽ കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ഓണം-നവരാത്രി എക്സിബിഷന്റെ ഉദ്ഘാടനം നിർവഹിച്ചാണ് റിട്ട. ജസ്റ്റിസിന്റെ പേര് പരാമർശിക്കാതെ ക്ഷേത്രങ്ങളെ സർക്കാർ സഹായിക്കുന്നതിന്‍റെ കണക്കുകൾ മന്ത്രി പറഞ്ഞത്.
നേരത്തേ, ഇന്ദു മൽഹോത്രക്ക് പ്രസ്താവനയിലൂടെയും പിന്നീട് നിയമസഭയിലും മന്ത്രി കണക്കുകൾ പുറത്തുവിട്ട് പ്രതികരിച്ചിരുന്നെങ്കിലും പൊതുവേദിയിൽ ഇതാദ്യമായാണ് മന്ത്രി ഇക്കാര്യത്തിൽ മറുപടി പറയുന്നത്. കോവിഡ്-പ്രളയ കാലത്തടക്കം സർക്കാറുകളാണ് ദേവസ്വം ബോർഡുകളെ സഹായിച്ചത്. ശബരിമല മാസ്റ്റർപ്ലാൻ നിർമാണത്തിന് 66 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.