തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് വേണ്ടി നഷ്ടപരിഹാരത്തുക നേരത്തെ നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽപൊടിയിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരു വാഗ്ദാനം പോലും നടപ്പാക്കാത്ത ഇടതുസർക്കാർ നൽകുന്ന മോഹനവാഗ്ദാനങ്ങൾക്ക് കേരള ജനത ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിന്‍റെ സാമൂഹ്യ-പാരിസ്ഥിതിക മേഖലയെ തകർക്കുന്ന പദ്ധതിയെ വെറും നഷ്ടപരിഹാര തുകയുടെ അടിസ്ഥാനത്തിൽ അളക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്. വരേണ്യവർഗവുമായി ചർച്ച നടത്തിയാൽ ജനങ്ങളുടെ ആശങ്കകൾ തീരുമെന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചവരാണ് നാടിന്‍റെ ശത്രുക്കൾ.
സഹസ്രകോടികളുടെ അഴിമതി ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമായ കെ-റെയിൽ പദ്ധതിക്കെതിരെ ബി.ജെ.പി പ്രക്ഷോഭം ശക്തമാക്കും. മുഖ്യമന്ത്രി കോർപ്പറേറ്റുകളുമായി ചർച്ച ചെയ്യുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ബി.ജെ.പി സമരം ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.