ആലപ്പുഴ: കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ അനുകൂലിച്ച് എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. നിയമം ലംഘിക്കുമ്പോൾ പൊലീസ് ഇടപെടൽ സ്വാഭാവികമാണ്. അതൊരു വലിയ കാര്യമല്ല. അതിൽ അഭിപ്രായ വ്യത്യാസമുണ്ടകാം. സമരത്തിന് പിന്നിൽ തീവ്രവാദികൾ ഉണ്ടാകാമെന്ന ആരോപണം ശരിയും തെറ്റും ആകാമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടി കൂടിയാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങുന്നത്. രാഷ്ട്രീയക്കാർ വെറുതെ സമരത്തിലേക്ക് ചാടിയിറങ്ങില്ലല്ലോ. വിവാദങ്ങൾ രാഷ്ട്രീയ പാർട്ടിക്കാർ ചർച്ച ചെയ്ത് തീർക്കേണ്ടതാണ്. സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ആര് കൊണ്ടുവന്നു എന്നല്ല. നല്ലതെങ്കിൽ അതിനെ സഹായിച്ച് സഹകരിച്ച് മുന്നോട്ട് പോകണം. ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നവർ ഭരണത്തിൽ വന്നാൽ അന്ന് പ്രതിപക്ഷത്തിരിക്കുന്നവരും എതിർപ്പുമായി വരും. ഇത് നമ്മുടെ രാജ്യത്തിന്റെ വികസനത്തിനും നന്മയ്ക്കും ജനങ്ങൾക്കും ഗുണകരമല്ല -വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.