കൊച്ചി: സംശയങ്ങളും ആശങ്കകളും തീർത്ത് കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസ്. ഒരു വികസന പദ്ധതിക്കും താൻ എതിരല്ല. കെ റെയിൽ പദ്ധതി സംസ്ഥാനത്തിന് അനിവാര്യമാണ്.
ഇക്കാര്യത്തിൽ തനിക്ക് ഉമ്മൻ ചാണ്ടിയുടെ അഭിപ്രായമാണ്. എല്ലാ വികസന പദ്ധതികളും എല്ലാവരുമായി സഹകരിച്ചുകൊണ്ടുവേണം നടപ്പാക്കാൻ. കൊച്ചി കപ്പൽശാല, നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികൾക്കൊക്കെ പ്രാരംഭഘട്ടത്തിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ, എല്ലാവരുമായി നടത്തിയ ചർച്ചയിലാണ് ഇവ യാഥാർഥ്യമായത്. കെ റെയിലിൽ പ്രതിപക്ഷത്തെക്കൂടി സർക്കാർ കേൾക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.