കെ റെയിൽ സമര സമിതി സതേൺ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് മാർച്ച് നാളെ

കൊച്ചി:കെ റെയിൽ സമര സമിതി സതേൺ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് മാർച്ച് 15 ന്. സമിതിയുടെ നേതൃത്വത്തിൽ 15 ന് രാവിലെ 10.30 ന് ആരംഭിക്കുന്ന മാർച്ച് ഹൈബി ഈഡൻ എം.പി. മാർച്ച് ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ ഇന്ത്യൻ റെയിൽവേയുടെ ഭാവി വികസനത്തെ തുരങ്കം വയ്ക്കുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

പ്രഫ. കെ. അരവിന്ദാക്ഷൻ, എ.എൻ. രാധാകൃഷ്ണൻ, ടി.പി. അഹമ്മദ് കബീർ, ജോസഫ് എം. പുതുശ്ശേരി, സി.ആർ. നീലകണ്ഠൻ, പ്രഫ. കുസുമം ജോസഫ്, പോൾ മാൻവട്ടം, വി.ജെ.ലാലി, വി.പി.ജോർജ്ജ്, കെ. രജികുമാർ, ഷാജിതാ നൗഷാദ്, കെ എച്ച്. സദക്കത്ത് , എൻ.ആർ. മോഹൻകുമാർ, മുഹമ്മദ് ഷമീർ, കെ.എസ്.ഹരികുമാർ, ഹാഷിം ചേന്നാമ്പിള്ളി, അഡ്വ.വി.എം. മൈക്കിൾ, ഫ്രാൻസിസ് കളത്തുങ്കൽ, വി.പി.വിൽസൺ, പി.വി.ജോസ്, എം.പി. ബാബുരാജ്, എസ്. രാജീവൻ, കെ. ശൈവപ്രസാദ്, എം.ടി.തോമസ്, ടി.ടി.ഇസ്മായീൽ, വിനു കുര്യാക്കോസ്, ബാബു കുട്ടൻചിറ, കെ.പി.ചന്ദ്രാംഗദൻ മാടായി, ശിവദാസ് മഠത്തിൽ, മൻസൂർ അലി, മുരുകേഷ് നടയ്ക്കൽ, കെ. സുരേശൻ , സിന്ധു ജെയിംസ്, ഷൈല കെ. ജോൺ, മിനി കെ. ഫിലിപ്പ്, ശരണ്യാരാജ് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സമര സമിതി നേതാക്കളും ജനപ്രതിനിധികളും സംസാരിക്കും.

രാവിലെ 10.30 ന് പനമ്പിള്ളി നഗറിലുള്ള മലയാള മനോരമയുടെ സമീപത്തുനിന്ന് പ്രകടനം ആരംഭിക്കും.

Tags:    
News Summary - K Rail Samara Samiti Southern Railway Chief Administrative Office on March 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.