ഗുരുതര ആരോപണം: ഉടനടി രാജി; അമ്പരന്ന്​ കേരളം

ലൈംഗികാരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രൻ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. പരാതി പറയാനെത്തിയ സ്ത്രീയോടെ അശ്ലീല സംഭാഷണം നടത്തിയത് പുറത്തായതിനെ തുടർന്നാണ്എ.കെ ശശീന്ദ്രൻ രാജിവെച്ചത്.

കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച ശശീന്ദ്രൻ യൂത്ത് കോൺഗ്രസ്സ് ജില്ലാ-സംസ്ഥാന തലത്തിൽ വിവിധ പദവികൾ വഹിക്കുകയും 1980-ൽ കോൺഗ്രസ്(യു)വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തുകയും ചെയ്തു. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്) ൽ പ്രവർത്തിച്ച ശശീന്ദ്രൻ പിന്നീട് എൻ.സി.പി.യിലെത്തി ദേശിയ വർക്കിങ് കമ്മിറ്റി അംഗമായി.

കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിങ് ബോർഡ് അംഗമായും പ്രവർത്തിച്ചു.

നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

2016ൽ കോഴിക്കോെട്ട ഏലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും എൽ.ഡി.എഫിന്റെ ഘടക കക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമായി മത്സരിച്ച് വിജയിച്ച ശശീന്ദ്രൻ 2016 മേയ് 25 നാണ്പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി ഇ.പി ജയരാജനും നേരത്തെ രാജി വെച്ചിരുന്നു. 


 

Tags:    
News Summary - a k saseendran issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.