കോൺഗ്രസിന്‍റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം കെ-റെയിൽ നടപ്പാക്കാൻ അനുവദിക്കില്ല -കെ. സുധാകരൻ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സു​കാ​രു​ടെ കൊ​ക്കി​ല്‍ ജീ​വ​നും സി​ര​ക​ളി​ല്‍ ര​ക്ത​വു​മു​ള്ളി​ട​ത്തോ​ളം​കാ​ലം കെ-​റെ​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ന്‍. സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ സ​മ​രം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തു​മാ​യി ചേ​ർ​ന്ന നാ​ല് ജി​ല്ല​ക​ളി​ലെ കോ​ൺ​ഗ്ര​സ്​ ഭാ​ര​വാ​ഹി​ക​ളു​ടെ ക​ണ്‍വെ​ന്‍ഷ​ന്‍ കൊ​ച്ചി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തെ വെ​ട്ടി​മു​റി​ച്ചും ജ​ന​വി​കാ​രം അ​വ​ഗ​ണി​ച്ചും മു​ന്നോ​ട്ടു​പോ​കാ​ന്‍ ഒ​രു ശ​ക്തി​യെ​യും അ​നു​വ​ദി​ക്കി​ല്ല. ബ​ല​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തെ ചെ​റു​ത്തു തോ​ൽ​പി​ക്കാ​ന്‍ ഏ​ത​റ്റം​വ​രെ​യും പോ​കും. അ​തി​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യും ക​രു​ത്തും കോ​ണ്‍ഗ്ര​സി​നു​ണ്ട്. സി.​പി.​എം-​ബി.​ജെ.​പി അ​വി​ശു​ദ്ധ ബ​ന്ധ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് പ​ദ്ധ​തി. അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​സ​ഭ വി​ളി​ച്ചു​ചേ​ര്‍ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ക്ക് രൂ​പം​ന​ല്‍കാ​ൻ ക​ൺ​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. എ​ല്ലാ വീ​ടു​ക​ളും സ​ന്ദ​ര്‍ശി​ച്ച് ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നും രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ള്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.


Tags:    
News Summary - K sudhakaran about k Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.