തിരുവനന്തപുരം: തൃശ്ശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഇപ്പോള്‍ നടക്കുന്ന അന്വേഷണം അട്ടിമറിക്കുന്നതിന്‍റെ ഭാഗമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പൊലീസ് തലപ്പത്തുള്ളവരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്‍റെ ഗതിയെന്താണെന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവനയോടെ വ്യക്തമായെന്നും സുധാകരൻ വ്യക്തമാക്കി.
തൃശ്ശൂര്‍ പൂരം കലക്കി എന്നതില്‍ സി.പി.ഐക്ക് എതിരഭിപ്രായം ഉണ്ടാകില്ല. വെടിക്കെട്ട് മാത്രമല്ല ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള എഴുന്നള്ളിപ്പ് അലങ്കോലപ്പെടുത്തിയതും ജനങ്ങള്‍ക്ക് നേരെ ലാത്തിവീശിയതും എല്ലാം പൂരം കലക്കുന്നതിന്‍റെ ഭാഗമായി നടന്ന ആസൂത്രിതവും ബോധപൂര്‍വമായ ഇടപെടലുകളാണ്.
പൂരം കലക്കിയതിന്‍റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ബി.ജെ.പിയാണ്. അവരെ വീണ്ടും സഹായിക്കാനും സന്തോഷിപ്പിക്കാനുമാണ് പൂരം കലക്കിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. അതുകൊണ്ട് തന്നെ തൃശ്ശൂര്‍ പൂരം കലക്കിയതില്‍ വസ്തുത പുറത്ത് വരണമെങ്കില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.