നേതാവിനെ കണ്ടെത്താൻ സാധിക്കാത്ത നേതൃത്വത്തെ കുറിച്ച് എന്ത് പറയാൻ; പുനഃസംഘടനയിൽ പരിഹാസവുമായി കെ. സുധാകരൻ

തിരുവനന്തപുരം: പാർട്ടി പുനഃസംഘടന നീളുന്നത് കെ.പി.സി.സിയുടെ കുറ്റമല്ലെന്ന് അധ്യക്ഷൻ കെ. സുധാകരൻ. ജില്ലാ നേതൃത്വത്തിന്‍റെ കുറ്റമാണെന്ന് പറഞ്ഞ സുധാകരൻ നേതാവിനെ കണ്ടെത്താൻ കഴിയാത്ത നേതൃത്വത്തെ കുറിച്ച് എന്ത് പറയാനാണെന്നും പരിഹസിച്ചു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജില്ലാ തലത്തിൽ തീർക്കാത്തതാണ് കാരണം. രണ്ട് മാസം മുമ്പ് പൂർത്തിയാക്കേണ്ടതാണ് പുനഃസംഘടന. പുനഃസംഘടന നീണ്ടു പോയതിന്‍റെ ഉത്തരവാദിത്തം ഡി.സി.സി അധ്യക്ഷൻ പാലോട് രവിക്ക് മാത്രമല്ല, ജില്ലാ കോൺഗ്രസ് നേതൃത്വത്തിനുമാണ്.

പരസ്പര അവകാശവാദവും പ്രവർത്തനവും കൊണ്ടാണ് ഇത് സംഭവിച്ചത്. പൊതുവേദിയിലോ പൊതുരംഗത്തോ ഒരു പൊതു നേതാവിനെ കണ്ടെത്താൻ സാധിക്കാത്ത നേതൃത്വത്തെ കുറിച്ച് എന്ത് പറയാനാണെന്നും കെ. സുധാകരൻ ചോദിച്ചു. 

Tags:    
News Summary - K. Sudhakaran ridiculed the reorganization of DCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.