കണ്ണൂർ: സംഘടന ദൗർബല്യം കോൺഗ്രസിന് തിരിച്ചടിയായെന്ന് കെ.സുധാകരൻ എം.പി. സി.പി.എമ്മിെൻറ സംഘടനാരീതി അവർക്ക് ഗുണം ചെയ്തു. എന്നാൽ അങ്ങനെയൊരു മികവ് യു.ഡി.എഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും മോശപ്പെട്ട ഭരണമാണ് കേരളത്തിലുള്ളത്. എന്നാൽ, ഭരണത്തിെൻറ പോരായ്മങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുന്നതിൽ യു.ഡി.എഫ് പരാജയപ്പെട്ടു. അനുകൂല രാഷ്ട്രീയസാഹചര്യം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചില്ല. പ്രാദേശിക തലത്തിൽ ജനവിശ്വാസം ആർജിക്കാൻ കഴിയുന്നതിൽ കോൺഗ്രസിന് പോരായ്മകളുണ്ടായി.
ജംബോ കമ്മിറ്റികൾ ഗുണം ചെയ്തില്ല. നേതാക്കളല്ല പാർട്ടി സംവിധാനത്തിലെ പ്രശ്നങ്ങളാണ് കോൺഗ്രസ് പരാജയത്തിന് കാരണമെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.