'പട്ടി പരാമർശം മുസ്‍ലിം ലീഗിനെയോ ഇ.ടിയെയോ ഉദ്ദേശിച്ചല്ല'; ലീഗ് നേതൃത്വത്തോട് വിശദീകരണവുമായി കെ.സുധാകരൻ

തിരുവനന്തപുരം: സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.

താൻ ലീഗിനേയോ ഇ.ടി.മുഹമ്മദ് ബഷീറിനെയോ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് ചോദ്യത്തിന്, തീരുമാനമാവാത്ത ഒരു കാര്യത്തിന് മുൻകൂട്ടി മറുപടി നൽകേണ്ടതില്ല എന്നതാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പരാമർശിച്ചാണ് ആ ഉപമയെന്നും തെറ്റിധാരണ സൃഷ്ടിച്ചതാണെന്നും സുധാകരൻ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി സുധാകരൻ ഫോണിൽ വിളിച്ചാണ് വിശദീകരണം നൽകിയത്. 

അടുത്ത ജന്മത്തിൽ പട്ടിയാകണമെന്നു കരുതി ഇപ്പോൾ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു കെ. സുധാകരൻ പറഞ്ഞത്. സി.പി.എം ഫലസ്തീൻ റാലിയിൽ പങ്കെടുക്കുമെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കവയാണ് സുധാകരൻ ഈ രീതിയിൽ പ്രതികരിച്ചത് ലീഗ് നേതാക്കൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രൂക്ഷമായ ഭാഷയിൽ തന്നെ പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു. തുടർന്നാണ് അനുനയ നീക്കവുമായി സുധാകരൻ തന്നെ രംഗത്തെത്തിയത്.   

Tags:    
News Summary - K. Sudhakaran who tried to persuade the Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.