കേന്ദ്ര പദ്ധതികൾ പേര് മാറ്റി അവതരിപ്പിക്കുന്നു, ബജറ്റ് നിരാശജനകം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറി​െൻറ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമ്പത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചെലവഴിച്ചെന്ന് ധനമന്ത്രി വ്യക്തമാക്കണം. പൊതുമരാമത്ത് കാരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ ജനങ്ങൾക്കെന്ത് ഗുണമാണ് സാമ്പത്തിക പാക്കേജ്​ കൊണ്ട് ഉണ്ടായതെന്ന് സർക്കാർ പറയണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യൂ കമ്മി ഗ്രാൻഡ് മാത്രമാണ് ബജറ്റിന് ആധാരം. മറ്റൊരു ധനാഗമ മാർഗവും സർക്കാറിനില്ല.

മറ്റു സംസ്ഥാനങ്ങളിൽ നികുതി പിരിവ് കാര്യക്ഷമമാക്കുമ്പോൾ കേരളത്തിൽ അതിന് ശ്രമമില്ല. കേന്ദ്ര പദ്ധതികൾ പേര് മാറ്റി അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ആരോഗ്യമേഖലക്ക്​ പ്രത്യേക പാക്കേജ് അനുവദിക്കാതിരുന്നത് ജനദ്രോഹമാണ്. കോർപറേറ്റുകൾക്കെതിരെ സംസാരിക്കുന്ന ഇടതുപക്ഷം തോട്ടം മേഖലയിൽ കോർപറേറ്റുകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Tags:    
News Summary - k surendran about kerala budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.