‘അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ’- കെ. സുരേന്ദ്രൻ

കാസർകോട്​: ശബരിമല വിഷയത്തിൽ വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ സംസ്ഥാന സർക്കാറിനെ താഴെയിടുമെന്ന​ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായു​െട പ്രസ്​താവനയെ പിന്തുണച്ച്​ കെ. സുരേന്ദ്രൻ. വലിച്ച്​ താഴെ ഇറക്കുമെന്നാൽ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്നു തന്നെയാണ്​ അമിത്​ ഷാ ഉദ്ദേശിച്ചത്​. ത്രിപുരയിൽ നിന്നും ഇടതു സർക്കാറിനെ താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്നമേയല്ലെന്നും ​സുരേന്ദ്രൻ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ വ്യക്തമാക്കി.

അമിത്​ ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ലെന്നും എതിരാളികൾ ഭയപ്പെടുന്നതുകൊണ്ടാണ്​ പ്രസ്​താവനയെ തുടർന്നുള്ള വെപ്രാളമെന്നും സുരേന്ദ്രൻ പോസ്​റ്റിൽ പറയുന്നു. വെല്ലുവിളി ഏറ്റെടുക്കാൻ തയാറാകണമെന്നും അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർക്കുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണരൂപം

വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനർത്ഥം ഫിസിക്കലി കസേരയിൽ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തിൽ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്നമേ അല്ല. അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയൻ. ഞങ്ങൾ റെഡി. ഇനി ഗോദയിൽ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ.

Tags:    
News Summary - K Surendran on Amit Shah's comment- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.