പ്രധാനമന്ത്രിക്കെതിരെ പ്രചാരണം; എന്തുകൊണ്ട്​ നടപടിയില്ല? - കെ. സുരേന്ദ്രൻ​

​പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ പിണറായി വിജയൻ എന്തുകൊണ്ട്​ നടപടിയെടുക്കുന്നില്ല എന്ന്​ ബി.ജെ.പി നേതാവ്​ കെ. സുരേന്ദ്രൻ. ഫേസ്​ബുക്കിലൂടെയാണ്​ സുരേന്ദ്ര​​​​​െൻറ ചോദ്യം. വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കും നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മോദിക്കെതിരെ കമ്മ്യൂണിസ്റ്റുകാരും ജിഹാദികളും വൃത്തികെട്ട പ്രചാരണം നടത്തു​േമ്പാൾ പെരുവിരൽ അനക്കാത്തതെന്തുകൊണ്ടാണെന്ന്​ സുരേന്ദ്ര ചോദിക്കുന്നു. 

അറിയപ്പെടുന്ന പ്രാദേശിക പാർട്ടിനേതാക്കൾ പോലും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്​. ഇത് ആസൂത്രിതമാണെന്നും നടപടി എടുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ അതേനാണയത്തിൽ തിരിച്ചടിക്കേണ്ടി വരുമെന്നും സുരേന്ദ്രൻ കുറിപ്പിൽ പറഞ്ഞു.

​ഫേസ്​ബുക്ക്​ പോസ്റ്റി​​​​​െൻറ പൂർണ്ണരൂപം

വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കും നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയിൽ പ്രചാരണം നടത്തുന്ന സൈബർ കമ്മികൾക്കും ജിഹാദികൾക്കുമെതിരെ ചെറുവിരലനക്കാത്തതെന്തുകൊണ്ട്? കഴിഞ്ഞ രണ്ടുദിവസമായി നരേന്ദ്രമോദിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അദ്ദേഹത്തിന്റെ വാളിൽ പോലും ഇത്തരം പ്രചാരണം നടത്തുന്നത്.

അറിയപ്പെടുന്ന പ്രാദേശിക പാർട്ടിനേതാക്കൾ പോലും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ഇത് ആസൂത്രിതമായി നടത്തുന്നതാണ്. മുഖ്യമന്ത്രി നല്ലതുപറയുകയും അണികളെക്കൊണ്ട് അശ്ളീലം പറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. സർക്കാരും പൊലീസും ഇതിന് കുടപിടിക്കുകയാണ്. നടപടി എടുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ അതേനാണയത്തിൽ തിരിച്ചടിക്കേണ്ടി വരും. നിങ്ങളുടെ ഭാഷ അറിയാത്തതുകൊണ്ടല്ല ഞങ്ങളുടെ സംസ്കാരം അതിനനുവദിക്കാത്തതുകൊണ്ടാണ്.

Full View
Tags:    
News Summary - k surendran facebook post-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.