കെ. സുരേന്ദ്രനെ കൊട്ടാരക്കരയിൽ നിന്ന്​ കണ്ണൂരിലേക്ക്​ കൊണ്ടുപോയി

കൊല്ലം: ശബരിമലയിലെ നിരോധനാജ്​ഞ ലംഘിച്ചതിന്​ നിലയ്ക്കലിൽ നിന്നു അറസ്റ്റിലായ ബി.​െജ.പി സംസ്​ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ്​ ജയിലിൽ നിന്ന്​ കണ്ണൂരിലേക്ക്​ ​െകാണ്ടുപോയി.

കണ്ണൂരിൽ പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാൽ മജിസ്​ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതിനായാണ്​ ​ സുരേന്ദ്രനെ കൊണ്ടുപോയത്​. കണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡി.വൈ.എസ്.പിമായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിലാണ്​ പ്രൊഡക്​ഷൻ വാറണ്ട്​ പുറപ്പെടുവിച്ചത്​. സുരേന്ദ്രനെ നാളെ പതിനൊന്ന് മണിക്ക് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

കണ്ണൂരിൽ പോകാൻ ഭയമി​െല്ലന്നും വീരബലിദാനികളുടെ നാടാണ്​ കണ്ണൂരെന്നും സു​േ​രന്ദ്രൻ പ്രതികരിച്ചു.

ഇന്ന് സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ താമസിപ്പിച്ച് നാളെ രാവിലെ കണ്ണൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ ജാമ്യം ലഭിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സുരേന്ദ്ര​​​െൻറ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം ഈ കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്ര​​​െൻറ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. അതിനാൽ ജാമ്യം ലഭിച്ചാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിച്ചേക്കും. ചൊവ്വാഴ്ച്ച വീണ്ടും സുരേന്ദ്ര​​​െൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.

Tags:    
News Summary - K Surendran to Kannur - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.