കർണാടകയിലെ നുണക്കഥകൾ പൊളിഞ്ഞു -കെ സുരേന്ദ്രൻ

കോഴിക്കോട്: രാഷ്ട്രീയ നിരീക്ഷകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സംവേദനക്ഷമത കൂടുതല്‍ കൂടുതല്‍ നഷ്ടപ്പെടുന്നു എന്നതാണ് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൻറെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രൻറെ പരിഹാസം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം 

രാഷ്ട്രീയ നിരീക്ഷകരുടേയും മാധ്യമപ്രവർത്തകരുടേയും സംവേദനക്ഷമത കൂടുതൽ കൂടുതൽ നഷ്ടപ്പെടുന്നു എന്നതാണ് കർണ്ണാടക നിയമസഭാതെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. ജനവികാരം മനസ്സിലാക്കാനുള്ള കഴിവു നഷ്ടമായതുകൊണ്ടാണോ അതോ അറിഞ്ഞിട്ടും നുണകൾ പ്രചരിപ്പിക്കുന്നതാണോ? രണ്ടാമത്തേതാണെങ്കിൽ സമീപഭാവിയിൽ ഇത്തരക്കാർക്ക് വലിയ അസ്തിത്വപ്രതിസന്ധിയാണ് നേരിടേണ്ടിവരിക. 

രാഹുൽ തിരിച്ചുവരുന്നു, പ്രധാനമന്ത്രി ആവാൻ പോകുന്നു, മോദിയുടെ ജനപിന്തുണ നഷ്ടമാകുന്നു, അവിടെ ഭരണവിരുദ്ധവികാരമില്ല തുടങ്ങിയ നുണക്കഥകളാണ് പൊളിഞ്ഞുപോയത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഈ പേജിൽ സത്യസ്ഥിതി എഴുതിയപ്പോൾ താഴെവന്ന് വൃത്തികെട്ട കമൻറുകൾ എഴുതിയ കമ്മികൾക്കും കൊങ്ങികൾക്കും സുഡാപ്പികൾക്കും നല്ല നമസ്കാരം.
 

Tags:    
News Summary - k surendran- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.