ദേശീയ പതാക തലകീഴായി ഉയർത്തി കെ. സുരേന്ദ്രൻ; സംഭവം ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ VIDEO

തിരുവനന്തപുരം: രാജ്യത്തിൻെറ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ പതാക തലകീഴായി ഉയർത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുന്നതിനിടെയാണ് സംഭവം.

ബി.ജെ.പി പ്രവർത്തകരുടെ ഭാരത് മാതാ കീ ജയ് വിളികൾക്കിടെ കെ. സുരേന്ദ്രൻ പതാക ഉയർത്തുകയായിരുന്നു. പതാക പകുതി ഉയർത്തിയപ്പോഴാണ് തലകീഴായത് മനസ്സിലായത്. ഇതോടെ പതാക താഴെയിറക്കി ശരിയാക്കി വീണ്ടും ഉയർത്തി.

Full View


Tags:    
News Summary - k surendran national flag hoisted upside down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.