തിരുവനന്തപുരം: മുസ്‍ലിം ലീഗ് മതിൽചാടാൻ മുട്ടിനിൽക്കുകയാണെന്നും ഉടൻ തന്നെ ചാടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കുഞ്ഞാലിക്കുട്ടി കാത്തിരിക്കുകയാണ്. തൽക്കാലത്തേക്ക് അത് നടക്കുന്നില്ല എന്നേയുള്ളു. ഉടൻ തന്നെ അത് സംഭവിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ലീഗ് മറുകണ്ടം ചാടും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വൻഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരും. അത് കഴിയുമ്പോൾ ചാടാതിരിക്കാൻ ലീഗിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് എത്ര തുകയാണ് കേന്ദ്രം നൽകാനുള്ളതെന്നതു സംബന്ധിച്ച് കെ. ബാലഗോപാൽ നിർമല സീതാരാമന് നൽകിയിട്ടുള്ള കത്തിൽ സൂചിപ്പിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ‘‘കേന്ദ്രത്തിന് ഒരു സംസ്ഥാനത്തിന്റെയും പണം പിടിച്ചു വയ്ക്കാൻ സാധിക്കില്ല. ഈ പണം ധനകാര്യമന്ത്രി ബാഗിൽനിന്ന് എടുത്തു കൊടുക്കുന്നതല്ല. അതിന് ഉത്തരവാദിത്തപ്പെട്ട ഏജൻസികളുണ്ട്. മാനദണ്ഡങ്ങൾക്കനുസരിച്ച് കേന്ദ്രം തുക നൽകുന്നുണ്ട്. കിട്ടുന്നില്ല എന്നു പറയുന്നത് ധൂർത്ത് മറച്ചു വയ്ക്കാൻ പറയുന്നതാണ്’’– കെ. സുരേന്ദ്രൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.