ചേറ്റൂർ ശങ്കരൻ നായരോട് കോൺ​ഗ്രസിന്‍റേത് ക്രൂരമായ അവ​ഗണന -ബി.ജെ.പി

പാലക്കാട്: എ.ഐ.സി.സി അധ്യക്ഷനും സ്വാതന്ത്ര്യ സമരനായകനുമായ മങ്കരയിൽ ചേറ്റൂർ ശങ്കരൻ നായരോട് കോൺ​ഗ്രസിന്‍റേത് ക്രൂരമായ അവ​ഗണനയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചേറ്റൂർ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സ്വാതന്ത്ര്യസമര നായകരെ ആദരിക്കുന്നതിന്‍റെ ഭാ​ഗമായാണ് പുഷ്പാർച്ചനയ്ക്കെത്തിയത്. എന്നാൽ, ഏക മലയാളി അധ്യക്ഷനായിട്ടും കോൺ​ഗ്രസ് ചേറ്റൂരിനെ തിരിഞ്ഞു നോക്കിയില്ല. കോൺ​ഗ്രസ് നേതൃത്വം സ്വാതന്ത്ര്യസമര സേനാനിയെ പൂർണമായും തിരസ്ക്കരിച്ചു. ഇത്രയും മഹാനായ സ്വാതന്ത്ര്യ സമരനായകനെ എങ്ങനെയാണ് ഇത്രയും അവ​ഗണിക്കാൻ കോൺ​ഗ്രസിന് സാധിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരെ വാഴ്ത്തി ദേശീയവാദികളെ ഇകഴ്ത്തുന്ന കോൺ​ഗ്രസ് തകർന്ന് തരിപ്പണമാവും. കോൺ​ഗ്രസിന്‍റെ കേഡറിസം കടലാസിൽ മാത്രമാണ്. ശങ്കരൻ നായർക്ക് സംസ്ഥാന സർക്കാരും അർഹമായ പ്രാധാന്യം നൽകിയില്ല. അദ്ദേഹത്തിന്‍റെ ഓർമ്മ എന്നും നിലനിർത്തുന്ന തരത്തിലുള്ള സ്മാരകം സംരക്ഷിക്കാനും അവിടേക്ക് നല്ല വഴി ഒരുക്കാനും സർക്കാർ ഇടപെടണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags:    
News Summary - K Surendran react to Chetoor Sankaran Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.