കുഴൽപണം: നിഷ്പക്ഷമായി അന്വേഷിച്ചാൽ മോദിയിൽ വരെ എത്താം, മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് കെ. മുരളീധരൻ

ക​ണ്ണൂ​ർ: കൊടകര കള്ളപ്പണക്കേസിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന് എം.പി കെ. ​മു​ര​ളീ​ധ​ര​ൻ. കുഴൽപ്പണം സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം. എല്ലാം സമഗ്രമായി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഹൈകോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ജഡ്ജി വേണം. നിഷ്പക്ഷമായി അന്വേഷിച്ചാൽ മോദിയിൽ എത്തും. ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കുമോ? മുഖ്യമന്ത്രി അതിന് തയാറായാൽ പിന്തുണക്കുമെന്നും മുരളീധരൻ പറഞ്ഞു.

ബി​.ജെ​.പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ൽ പ​ണം ക​ട​ത്തി​. ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗ​വും ചെ​ല​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ച്ച​ത് പ​ണം ക​ട​ത്താ​നാ​യി​രു​ന്നു.

സി.കെ ജാനുവിന് പണം നൽകിയതും അന്വേഷിക്കണം. ഒരോ ബി.ജെ.പി സ്ഥാനാർഥിക്കും 3 കോടി വരെ കേന്ദ്രം നൽകിയെന്നും നിഷ്പക്ഷമായി അന്വേഷിച്ചാൽ കേസ് മോദിയിൽ എത്തുമെന്നും മുരളീധരൻ പറഞ്ഞു. രാജ്യം ഭരിക്കുന്ന പാർട്ടി കുഴൽപ്പണം സ്ഥാനാർഥികൾക്കായി ഉപയോഗപ്പെടുത്തിയെന്നത് ഗൗരവമുള്ള വിഷയമാണ്. അന്വേഷണം ബി.ജെ.പി സംസ്ഥാന അധ്യക്ഷനിൽ എത്തി നിൽക്കുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ചാൽ സ്ഥാനാർഥിയുടെ ചെലവിൽ വരും സുരേന്ദ്രൻ സമർപ്പിച്ച ചിലവിൽ ഹെലികോപ്റ്റർ വാടക രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു.


Tags:    
News Summary - K Surendran smuggled money in helicopter says K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.