കുഴൽപണം: നിഷ്പക്ഷമായി അന്വേഷിച്ചാൽ മോദിയിൽ വരെ എത്താം, മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് കെ. മുരളീധരൻ
text_fieldsകണ്ണൂർ: കൊടകര കള്ളപ്പണക്കേസിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന് എം.പി കെ. മുരളീധരൻ. കുഴൽപ്പണം സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം. എല്ലാം സമഗ്രമായി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഹൈകോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ജഡ്ജി വേണം. നിഷ്പക്ഷമായി അന്വേഷിച്ചാൽ മോദിയിൽ എത്തും. ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കുമോ? മുഖ്യമന്ത്രി അതിന് തയാറായാൽ പിന്തുണക്കുമെന്നും മുരളീധരൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചരത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററിൽ പണം കടത്തി. ഹെലികോപ്റ്റർ ഉപയോഗവും ചെലവും തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണ്ഡലങ്ങളിൽ സുരേന്ദ്രൻ മത്സരിച്ചത് പണം കടത്താനായിരുന്നു.
സി.കെ ജാനുവിന് പണം നൽകിയതും അന്വേഷിക്കണം. ഒരോ ബി.ജെ.പി സ്ഥാനാർഥിക്കും 3 കോടി വരെ കേന്ദ്രം നൽകിയെന്നും നിഷ്പക്ഷമായി അന്വേഷിച്ചാൽ കേസ് മോദിയിൽ എത്തുമെന്നും മുരളീധരൻ പറഞ്ഞു. രാജ്യം ഭരിക്കുന്ന പാർട്ടി കുഴൽപ്പണം സ്ഥാനാർഥികൾക്കായി ഉപയോഗപ്പെടുത്തിയെന്നത് ഗൗരവമുള്ള വിഷയമാണ്. അന്വേഷണം ബി.ജെ.പി സംസ്ഥാന അധ്യക്ഷനിൽ എത്തി നിൽക്കുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ചാൽ സ്ഥാനാർഥിയുടെ ചെലവിൽ വരും സുരേന്ദ്രൻ സമർപ്പിച്ച ചിലവിൽ ഹെലികോപ്റ്റർ വാടക രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.