'കൂടെ നിന്നതിന് മുസ്​ലിം ലീഗിന്​​ നന്ദി'; ഇ.ടിയെ സന്ദർശിച്ച്​ കഫീൽ ഖാൻ

ന്യൂഡൽഹി: യോഗി സർക്കാറിെൻറ ഭരണകൂട വേട്ടക്ക്​ ഇരയായപ്പോൾ നീതിക്ക​ുവേണ്ടി കൂടെ നിന്നതിന് മുസ്​ലിം ലീഗിന്​​ നന്ദി അറിയിക്കാൻ ഇ.ടി. മുഹമ്മദ്​ ബഷീർ എം.പിയെ സന്ദർശിച്ച്​ ഡോ. കഫീൽ ഖാൻ. ത​െൻറ പ്രശ്‍നങ്ങൾ ഏറ്റെടുക്കുകയും പാർലമെൻറിൽ അടക്കം ഉന്നയിക്കുകയും ചെയ്ത മുസ്​ലിം ലീഗിനെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്ന് കഫീൽ ഖാൻ പറഞ്ഞതായി​ ഇ.ടി. മുഹമ്മദ്​ ബഷീർ വ്യക്തമാക്കി.

മോചനത്തിനായി ലീഗ്​ എം.പിമാർ രാഷ്​ട്രപതിക്ക് അയച്ച കത്ത് കണ്ടപ്പോൾ താൻ വികാരാധീനനായിപ്പോയെന്നും തിരിച്ചുനൽകാനുള്ളത്​ പ്രാർഥനകൾ മാത്രമാണെന്നും​ ലീഗ് ദേശീയ പ്രസിഡൻറ്​ ഖാദർ മൊയ്‌തീൻ, ഹൈദരലി തങ്ങൾ അടക്കമുള്ളവർക്കുള്ള സ്നേഹസന്ദേശം ഏൽപിച്ച​്​ കഫീൽ ഖാൻ പറഞ്ഞതായി ഇ.ടി. മുഹമ്മദ്​ ബഷീർ വ്യക്തമാക്കി. അദ്ദേഹത്തി​െൻറ സന്ദർശനം മുസ്​ലിം ലീഗി​െൻറ പോരാട്ടങ്ങൾക്ക്​ കൂടുതൽ ഊർജം നൽകുമെന്ന് ഇ.ടി പറഞ്ഞു.

നേരത്തേ കഫീൽഖാനും കുടുംബവും കോൺഗ്രസ്​ ​ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയെ സന്ദർശിച്ച്​ സേവനങ്ങൾക്ക്​ നന്ദിയർപ്പിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.