കൈരളി ടി.വി; ചെയർമാനായി മമ്മൂട്ടിയെയും എം.ഡിയായി ജോൺ ബ്രിട്ടാസ് എം.പിയെയും വീണ്ടും തെരഞ്ഞെടുത്തു

തിരുവനന്തപുരം: കൈരളി ടി.വി ചെയർമാനായി മമ്മൂട്ടിയെയും എം.ഡി യായി ജോൺ ബ്രിട്ടാസ് എം.പിയെയും വീണ്ടും തെരഞ്ഞെടുത്തു. മലയാളം കമ്യൂണിക്കേഷന്റെ 23ാം വാർഷിക പൊതുയോഗത്തിലാണ് തീരുമാനം.

എ.വിജയരാഘവൻ, സി.കെ. കരുണാകരൻ എന്നിവരെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. ടി .ആർ അജയൻ, അഡ്വ. എം.എം മോനായി, വി.കെ മുഹമ്മദ് അഷ്റഫ്, എ.കെ മൂസ മാസ്റ്റർ എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായി തുടരും.

ഓൺലൈനായാണ് യോഗം ചേർന്നത്. കമ്പനിയുടെ വാർഷിക കണക്കുകൾ പൊതുയോഗം അംഗീകരിച്ചു.

Tags:    
News Summary - Kairali TV; Mammootty was re-elected as Chairman and John Brittas MP as MD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.