കൊച്ചി: സമൂഹമാധ്യമങ്ങളിൽ 'കാക്ക'കൾക്ക് ഇപ്പോൾ നല്ല കാലമാണ്. എവിടെ തിരിഞ്ഞാലും കാ ക്കകളെക്കുറിച്ചാണ് പോസ്റ്റുകൾ. പാവക്കുളത്ത് സംഘ്പരിവാർ പരിപാടിക്കിടെ വർഗീയത യെ എതിർത്ത യുവതിക്കുനേരെയുണ്ടായ അതിക്രമങ്ങളോടെയാണ് കാര്യങ്ങളുടെ തുടക്കം. വിദ് വേഷം ചോദ്യം ചെയ്ത യുവതിയെ തള്ളിപ്പുറത്താക്കിയശേഷം സംഘ്പരിവാർ പ്രവർത്തക നടത്തി യ പരാമർശങ്ങളാണ് കാക്ക പോസ്റ്റുകൾക്ക് ആധാരം.
നെറ്റിയിലെ സിന്ദൂരക്കുറി ചൂണ്ടിക്കാട്ടി ''ഞാൻ ഇത് തൊട്ടുനടക്കുന്നത് എന്തിനാണെന്ന് അറിയാമോ, എനിക്ക് രണ്ട് പെൺമക്കളുണ്ട്. അതിനെ ഒരു കാക്ക തൊടാതിരിക്കാനാണ്'' എന്നായിരുന്നു പരാമർശം. മുസ്ലിം സമുദായത്തിലെ പുരുഷന്മാരെ പ്രാദേശികമായി അഭിസംബോധന ചെയ്യുന്ന 'കാക്ക' എന്ന വാക്കാണ് സ്ത്രീ ഉദ്ദേശിച്ചത്. വിഡിയോ വൈറലായതോടെ ഇതിനെതിരെ പറന്നുനടക്കുന്ന കാക്കയെ ആയുധമാക്കി ട്രോളൻമാർ പണി തുടങ്ങി.
നെറ്റിയിൽ സിന്ദൂരം തൊടാതെ പുറത്തിറങ്ങിയപ്പോൾ ഒരു കാക്ക പറന്നെത്തി കുട്ടിയുമായി പോകുന്നതും ട്രോളായി ഇറങ്ങിയിട്ടുണ്ട്. 'സന്ധ്യക്കെന്തിന് സിന്ദൂരം' എന്ന സിനിമയുടെ പോസ്റ്ററിന് കീഴിൽ മറുപടിയായി കാക്ക തൊടാതിരിക്കാൻ എന്ന് ട്രോളൻമാർ ഉത്തരം നൽകുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ കാക്ക എന്ന പക്ഷിയുടെ പ്രത്യേകതകളുമായി ബന്ധപ്പെട്ട് തുടരെ വാർത്തകൾ പ്രസിദ്ധീകരിച്ചതും 'കാക്ക കാക്ക' എന്ന സിനിമയും ചർച്ചയായി.
സർദാർ പട്ടേൽ പ്രതിമയിൽ ഇരിക്കാൻ കാക്കയെത്തുമ്പോൾ ഹെലികോപ്റ്ററിൽ സിന്ദൂരമെത്തിച്ച് വിതറി അവയെ അകറ്റുന്നതും ട്രോളൻമാരുടെ ഭാവനയിൽ വിരിഞ്ഞിട്ടുണ്ട്. യുവതിക്കെതിരെ വ്യാജപ്രചാരണവുമായി സംഘ്പരിവാർ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.