കൊച്ചി: നടൻ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന സി.ബി.ഐയുടെ റിപ്പോർട്ടിനെ തിരെ മറുപടി അറിയിക്കാൻ ഹരജിക്കാരൻ കൂടുതൽ സമയം തേടി. മണിയുടെ സഹോദരനായ ആർ.എൽ. വി രാമകൃഷ്ണനാണ് സി.ബി.ഐയുടെ റിപ്പോർട്ടിൽ എതിർ സത്യവാങ്മൂലം നൽകാൻ സമയം തേടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് കോടതി കേസ് പരിഗണിക്കുന്നത് ഏപ്രിൽ നാലിലേക്ക് മാറ്റി.
അമിത മദ്യപാനത്തെത്തുടർന്നുണ്ടായ കരൾരോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലോടെയാണ് സി.ബി.ഐ രണ്ടര വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ചത്. 2016 മാര്‍ച്ച് അഞ്ചിനാണ് വീടിന് സമീപമുള്ള ഒഴിവുകാല വസതിയായ ‘പാഡി’യില്‍ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കലാഭവന്‍ മണിയെ കണ്ടെത്തിയത്.
തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം വൈകീട്ട് മരിച്ചു. അന്വേഷണം അവസാനിപ്പിക്കുന്നതിൽ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അറിയിക്കണമെന്ന കോടതിയുടെ നിർദേശത്തെത്തുടർന്നാണ് ആർ.എൽ.വി രാമകൃഷ്ണൻ കോടതിയിൽ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.