representational image

കളമശ്ശേരി ദത്ത് വിവാദം: കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ക്ക് കൈമാറി

കൊച്ചി: കളമശ്ശേരി ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറി. കുഞ്ഞിനെ താൽകാലിക സംരക്ഷണത്തിനായാണ് ദത്തെടുത്ത ദമ്പതികള്‍ക്ക് കൈമാറിയത്. ഹൈകോടതിയുടെ നിര്‍ദശപ്രകാരമാണ് സി.ഡബ്ല്യൂ.സിയുടെ നടപടി.

കുഞ്ഞിനെ കൈമാറുന്ന വിഷയത്തിൽ തീരുമാനമെടുക്കാന്‍ ഹൈകോടതി സി.ഡബ്ല്യൂ.സിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറുന്നതിൽ അനുകൂല നിലപാടാണ് സി.ഡബ്ല്യൂ.സി സ്വീകരിച്ചത്.

കുഞ്ഞിന്‍റെ താൽകാലിക സംരക്ഷണം ആറു മാസത്തേക്ക് ദമ്പതികള്‍ക്ക് നല്‍കാനാണ് ഹൈകോടതി ഉത്തരവിട്ടത്. 20 വര്‍ഷമായി കുട്ടികളില്ലാത്ത സാഹചര്യത്തിലാണ് ദത്ത് എടുത്തതെന്ന് ദമ്പതിമാര്‍ കോടതിയിൽ ബോധിപ്പിച്ചിരുന്നു.

അതേസമയം, കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറാല്ലെന്ന് യഥാർഥ മാതാപിതാക്കള്‍ അറിയിച്ചിരുന്നു.

Tags:    
News Summary - Kalamassery adoption controversy: The baby was handed over to a couple in Tripunithura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.