തൃശൂർ: ശിഷ്യരിലേക്ക് വിദ്യയെന്ന അമൂല്യഭാരം ഇറക്കിവെക്കുന്നവർ മാത്രമാണ് അധ്യാപകർ എന്ന തോന്നലുണ്ടെങ്കിൽ വേണ്ട; വാഹനങ്ങളിൽനിന്ന് അരിച്ചാക്ക് ലോഡ് ഇറക്കാനും അധ്യാപകർക്ക് കഴിയും.
കലോത്സവത്തിന് സദ്യ ഒരുക്കുന്നതിനായി എത്തിയ അരി ലോഡിറക്കിയാണ് അധ്യാപകർ ഇത് തെളിയിച്ചത്. എ.എം. ജയ്സൺ, പി.കെ. ജയപ്രകാശ്, ടോം മാർട്ടിൻ, സിയാദ് എന്നിവർ 50 കിലോയുടെ 200 അരിച്ചാക്കുകളാണ് ഇറക്കിയത്. ഭക്ഷണകമ്മിറ്റി കൺവീനറായ ബാബുദാസും സഹായിയായി. ആന്ധ്രയിലെ നെല്ലൂരിൽനിന്ന് നേരിട്ടാണ് അരി എത്തിച്ചത്. പാചകം ഏറ്റെടുത്ത പഴയിടത്തിെൻറ ഇഷ്ട അരിയായ ചെറുമണി അരിതന്നെയാണ് വരുത്തിയത്.
ചെലവ് ചുരുക്കലിെൻറ ഭാഗമായാണ് അധ്യാപകർ കളം നിറഞ്ഞാടിയത്. ജൈവ പച്ചക്കറികളാൽ കലവറ നിറയുമെന്ന സർക്കാർ വാഗ്ദാനം നടക്കാൻ സാധ്യതയില്ല. പച്ചക്കറിയടക്കം സാധനങ്ങളിൽ ഏറെ പുറത്തുനിന്നും വാേങ്ങണ്ട ഗതികേടാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.