ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനമൊന്നും ലഭിക്കാത്ത വ്യക്തിയായി രുന്നു ഞാൻ. ആദ്യമായി പങ്കെടുത്ത മത്സരം ഫാൻസി ഡ്രസും. കൊല്ലം കല്ലട യു.പി സ്കൂളിൽനിന്നാ യിരുന്നു ആ തുടക്കം. പിന്നീട് കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട് തുടങ്ങിവയും അവതരിപ്പിച്ചുതുടങ്ങി. എന്നാൽ, പിന്നീട് തിരൂരിൽ നടന്ന കലോത്സവത്തിൽ ഒരു പോയൻറിന് കലാപ്രതിഭ പട്ടം നഷ്ടമായി.
കലയായിരുന്നു ജീവിതത്തിെൻറ മുതൽക്കൂട്ട്. കലോത്സവത്തിലെ സ്ഥിരം മത്സരാർഥി എന്ന വിശേഷണവും പിന്നീടെനിക്ക് ലഭിച്ചു. അതിനാൽ കലോത്സവത്തിെൻറ ഒരുക്കങ്ങൾ മുതൽ ഒടുക്കംവരെ നല്ല ഓർമകളാണ്. ചിട്ടയായ തയാറെടുപ്പുകൾ, തിരക്കഥയെഴുത്ത്, റിഹേഴ്സൽ തുടങ്ങിയവയെല്ലാം ആവേശം ഇരട്ടിയാക്കും. ആദ്യം സബ്ജില്ല, റവന്യൂജില്ല എന്നിങ്ങനെയുള്ള മത്സരങ്ങളുടെ കടമ്പകൾ കടന്ന് സംസ്ഥാനതലത്തിലെത്തുേമ്പാൾ വല്ലാതെ മാനസികമായ സംഘർഷത്തിലായിരിക്കും.
സമ്മാനം നേടുക എന്ന വാശിയായിരിക്കും മനസ്സുനിറയെ. അതിനുവേണ്ടി നടത്തുന്ന തയാറെടുപ്പുകൾ ആവേശവും ഉത്സാഹവും മനസ്സിനെ സന്തോഷിപ്പിക്കുകയും ചെയ്യും. ചില വർഷങ്ങളിൽ സമ്മാനം കിട്ടാതെവരും. ചിലപ്പോൾ ഒന്നോ രണ്ടോ സ്ഥാനങ്ങൾ മാറിമാറി ലഭിക്കും. അന്നത്തെ കാലത്ത് കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കും വിജയം നേടുന്നവർക്കും കിട്ടുന്ന അംഗീകാരം പ്രശസ്തിയായിരുന്നു. അത്തരത്തിൽ വാർത്താമാധ്യമങ്ങളിലൂടെ നിരവധി റിപ്പോർട്ടുകൾ വന്നതിെൻറ അടിസ്ഥാനത്തിൽ എനിക്കും പലയിടങ്ങളിലും എൻട്രികൾ എളുപ്പമായി. പിന്നീട് പ്രഫഷനലായി പരിപാടി അവതരിപ്പിക്കാനായി ഇറങ്ങിയപ്പോഴും കലോത്സവങ്ങളിലെ അംഗീകാരം ഒരുപാട് ഗുണംചെയ്തു.
നമ്മുടെകാലത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരുന്നു കലോത്സവങ്ങൾ. അതിനാൽതന്നെ ഒരുപാട് മുന്നൊരുക്കങ്ങളോടുകൂടിയാണ് പ്രതിഭകൾ മാറ്റുരക്കാനെത്തുന്നത്. ഇന്ന് അത്രയും കഠിന പരിശ്രമങ്ങളിലേക്ക് ആരും ഇറങ്ങിക്കാണാറില്ല. ചുരുങ്ങിയസമയത്തിലെ പരിശീലനംകൊണ്ടുമാത്രമായിരിക്കും മത്സരത്തിനെ നേരിടുക. അന്നത്തെ യുവജനോത്സവങ്ങളിൽനിന്നാണ് ഒരുപാട് സിനിമാതാരങ്ങൾ എത്തിയിട്ടുള്ളത്.
കലാപ്രതിഭ, കലാതിലകം തുടങ്ങിയവ ഒഴിവാക്കിയപ്പോൾ അത്തരത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ കഴിവുകൾ പുറത്തെടുക്കാനും അതുവഴി നേട്ടങ്ങൾ കൊയ്യാനുമുള്ള അവസരങ്ങളാണ് കലോത്സവങ്ങൾ തുറന്നുവെക്കുക. ഇവർ പിന്നീട് ഏതുമേഖലയിൽ പോയാലും ഡോക്ടറോ എൻജിനീയറോ ആയാൽപോലും കലോത്സവവിജയി എന്ന സർട്ടിഫിക്കറ്റ് മുതൽക്കൂട്ടുതന്നെയായിരിക്കും. ഓരോ സമയത്തും നമുക്ക് കിട്ടുന്ന ഓരോ അവസരവും വിലപ്പെട്ടതാണ്. ആ അവസരങ്ങൾ നന്നായി വിനിയോഗിക്കണം. അതിനായി തുറന്നിടുന്ന അവസരങ്ങളിലൊന്നാണ് കലോത്സവം.
മത്സരിച്ച് സമ്മാനം നേടുക എന്നതിനുമപ്പുറം മത്സരം ആസ്വദിക്കുകകൂടി വേണം. ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടാകണം മത്സരങ്ങളിൽ പങ്കെടുക്കേണ്ടത്. സമ്മാനം ലഭിക്കാതെവരുേമ്പാൾ വലിയ കോലാഹലങ്ങൾ ഉണ്ടാക്കുന്നതിനപ്പുറം കിട്ടിയ അവസരം പരമാവധി ഉപയോഗിച്ചു എന്ന സംതൃപ്തിയോടെയാകണം ഓരോ കുട്ടിയും കലോത്സവത്തിെൻറ തിരശ്ശീലവീഴുേമ്പാൾ പടിയിറങ്ങേണ്ടത്. അതോടൊപ്പം ലഭിക്കുന്ന പ്രശസ്തിയും മറ്റും പരമാവധി ഉപയോഗിക്കാനും കഴിയണം. നമ്മുടെ ജീവിതത്തിെൻറ ഒരു ഘട്ടത്തിലൂടെ കടന്നുപോകുേമ്പാൾ ലഭിക്കുന്ന അവസരമാണത്. അത് പരമാവധി പ്രയോജനപ്പെടുത്തണം.
കാലാകാലങ്ങളായുള്ള മാറ്റങ്ങൾക്കനുസൃതമായി കലാരംഗത്തും അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്.
ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒറ്റ പെർഫോമൻസ് മതി ആർക്കും തിളങ്ങാൻ. റിയാലിറ്റി ഷോ, ചാനൽ, സമൂഹമാധ്യമങ്ങൾ തുടങ്ങിയവ വഴി കഴിവുള്ള ആർക്കും രംഗത്ത് പ്രശസ്തിനേടാം. അതിനാൽതന്നെ യുവജനോത്സവത്തിെൻറ പ്രസക്തി കുറഞ്ഞുവരുന്നുണ്ട്. അതുകൊണ്ടെല്ലാം ആരും കൂടുതൽ പ്രാധാന്യം നൽകുന്നില്ല. എന്നാൽ, എെൻറ വ്യക്തിപരമായ അഭിപ്രായം എല്ലാവർക്കും കലാരംഗത്ത് ശോഭിക്കാനുള്ള കഴിവ് കിട്ടിയിട്ടില്ല.
അതിനാൽ പഠനത്തോടൊപ്പം കഴിവ് പ്രോത്സാഹിപ്പിക്കുന്നത് പിൽക്കാലത്ത് അവർക്കുതന്നെ മുതൽക്കൂട്ടാകും. കല നന്മയുടെ ഒരു അംശംകൂടിയാണ്. അതിനാൽതന്നെ കല നിന്നുപോകാതിരിക്കാനായും കുട്ടികളിലെ നേരിനെ ഉണർത്തുന്നതിനും ചെറുപ്പംമുതൽ കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച കലയിൽ പ്രോത്സാഹനം നൽകാൻ അവസരം നൽകണം. മത്സരങ്ങളെ പ്രാധാന്യത്തോടെ കാണുകയും മാറ്റുരക്കുകയും വേണം. എനിക്ക് കലോത്സവങ്ങളിലൂടെയാണ് ജീവിതം ലഭിച്ചത്. ഇനി ചിലപ്പോൾ ഒരുപക്ഷേ, കുട്ടികൾക്ക് ഇതിലൂടെ ജീവിതം കിട്ടുക എന്നത് നടന്നില്ലെങ്കിൽപോലും ജീവിതത്തിൽ നേടുന്ന ആസ്തിയായിരിക്കും കലോത്സവത്തിെൻറ അനുഭവങ്ങൾ.
ചുരുക്കം സ്കൂളുകളാണ് തങ്ങളുടെ വിദ്യാർഥികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലോത്സവത്തിലേക്ക് ആത്മാർഥമായി ഇറങ്ങുന്നത്. അവർതന്നെ കുത്തകയായി വിജയം സൂക്ഷിക്കുകയുമായിരുന്നു പതിവ്. യുവജേനാത്സവത്തെ വെറും ചടങ്ങായിമാത്രം കാണുകയും പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്കൂളുകളുമുണ്ട്. കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകളോട് ഒരു കലാകാരനെന്ന നിലയിൽ ബഹുമാനം തോന്നാറുണ്ട്. കാരണം, കലയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ കലാരംഗത്തും സമൂഹത്തിലും പുതിയ ചിന്താഗതികളും മാറ്റങ്ങളും കൊണ്ടുവരും.
സ്കൂൾ കുട്ടികളുടെ ഈ പ്രായം തിരിച്ചറിവുകളുടേതുകൂടിയാണ്. നമുക്ക് സ്വന്തമായി ഇത്രയും കഴിവുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ഒരവസരം വേണം. ആ ബോധ്യപ്പെടുത്തലിെൻറ അളവുകോലാണ് ഇത്തരത്തിലുള്ള കലോത്സവങ്ങളിൽ മാറ്റുരക്കുന്നതും സമ്മാനം നേടുന്നതും. സംസ്ഥാനതലത്തിൽ സമ്മാനം ലഭിച്ചു എന്നുപറയുേമ്പാൾ സ്വയം രൂപപ്പെടുന്ന ആത്മവിശ്വാസമുണ്ട്.
ഈ പ്രായത്തിൽ ലഭിക്കുന്ന ആത്മവിശ്വാസം ഭാവിയിലും അവർക്ക് മുന്നോട്ടുപോകുന്നതിനും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുമുള്ള ചവിട്ടുപടിയാകും. അതിൽനിന്ന് രൂപപ്പെടുന്ന കുട്ടികളുടെ സ്വഭാവവും സമൂഹത്തിന് നന്മവരുത്തുന്നതായിരിക്കും. അതിനാൽ കലോത്സവങ്ങളിൽ സമ്മാനം നേടുക എന്നതിലുപരി പങ്കെടുക്കാനായി കുട്ടികൾ തയാറാകണം. കലോത്സവത്തിൽ മാറ്റുരക്കുന്ന എല്ലാവർക്കും വിജയാശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.