കോഴിക്കോട്: എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് പിണറായിയെ ചീത്തവിളിക്കാനും മാധ്യമ ങ്ങളുടെ താളത്തിനൊത്ത് തുള്ളാനുമാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രൻ. എറണാകുളത്ത് പാർട്ടി എം.എൽ.എക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ മാധ്യമപ് രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷിയാ യ സി.പി.ഐ പ്രതിപക്ഷ നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. പണ്ടും ഞാൻ മുഖ ്യമന്ത്രിക്കെതിരായിരുന്നില്ല. സി.പി.ഐയുടെ രാഷ്ട്രീയമാണ് പറയുന്നത്. എന്നാൽ, സർക്കാർ ഇടത് നിലപാടിൽനിന്ന് മാറിപ്പോകുന്നതായി തോന്നുേമ്പാൾ വിമർശിച്ചിട്ടുണ്ട്. പൊലീസിന് മജിസ്ട്രേറ്റ്തല അധികാരം കൊടുക്കുന്നതിനെതിരെയും പ്രതികരിച്ചു. നേതാക്കൾക്കെതിരായ പൊലീസ് നടപടി മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതല്ലാതെ വേറെ എന്തു ചെയ്യാൻ പറ്റും.
ഇനി ജില്ല മജിസ്ട്രേറ്റാണ് അവസാന റിപ്പോർട്ട് നൽകേണ്ടത്. ഞാനാണ് മുഖ്യമന്ത്രിയോട് പ്രശ്നം പറഞ്ഞത്. ഉത്തരവാദിത്തമുള്ള പാർട്ടിയുടെ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് അഭിപ്രായമില്ല. ജനപ്രതിനിധിയെ മർദിച്ചത് അതിക്രമംതന്നെ. പൊലീസ് അവരുടെ ഭാഗം ന്യായീകരിക്കാൻ പലതും ചെയ്യുമായിരിക്കും. പാർട്ടിക്കുള്ളിൽ കാര്യങ്ങൾ ചർച്ചചെയ്യും. മകനെതിരെ ആരോപണമുന്നയിക്കുന്നവർ എനിക്ക് മകനുണ്ടായത് ഇന്നലെയല്ലെന്ന് ഓർക്കണം.
ലാത്തിയടി ഗൂഢാലോചന–പി. രാജു
കൊച്ചി: സി.പി.ഐയുടെ ഡി.ഐ.ജി ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിയടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എറണാകുളം ജില്ല സെക്രട്ടറി പി. രാജു. മജിസ്റ്റീരിയല്‍ അന്വേഷണത്തിലിരിക്കുന്ന കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ശരിയായ നടപടിയല്ല. പൊലീസ് മനഃപൂര്‍വം ഇത് മാധ്യമങ്ങള്‍ക്ക് കൈമാറിയതാണ്. കേസ് വഴിതെറ്റിക്കുന്നതിെൻറ ഭാഗമായാണിത്. ഇതില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
എൽദോ എബ്രഹാമിനുണ്ടായ പരിക്കിന് വ്യക്തമായ തെളിവുണ്ട്. എന്നാല്‍, ഇതില്‍ നടത്തുന്ന അന്വേഷണം അട്ടിമറിക്കാനാണ് പൊലീസ് ശ്രമം. കലക്ടര്‍ക്ക് പൊലീസ് കൈമാറിയത് മനഃപൂര്‍വമുണ്ടാക്കിയ തെളിവുകളാണ്. ഞാറക്കല്‍ സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ആഗസ്റ്റ് ആദ്യവാരം ജില്ല കൗണ്‍സില്‍ ചേര്‍ന്ന് സമരപരിപാടിക്ക് രൂപംനൽകാനാണ് തീരുമാനം - പി. രാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.