കണ്ണവത്ത് എസ്.ഐക്ക് നേരെ ആക്രമണം; പ്രതികളിൽ കൊലക്കേസിൽ പരോളിലിറങ്ങിയവരും

കണ്ണൂർ: കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ എസ്.ഐക്ക് നേരെ ആക്രമണം. എസ്.ഐ ബഷീറിന് നേരെയാണ് ആക്രമണമുണ്ടായത്. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ബി.ജെ.പി പ്രവർത്തകനെ കൊലചെയ്ത കേസിൽ പരോളിലിറങ്ങിയവർ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്നു.

ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം. സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടി ചെയ്ത് തിരികെ വരികയായിരുന്നു എസ്.ഐ ബഷീർ. പൊലീസ് വാഹനം ചിറ്റാരിപ്പറമ്പ് ഭാഗത്തു നിന്നും കോട്ടയിൽ ഭാഗത്തേക്ക്‌ വരുമ്പോൾ, റോഡരികിൽ കൂടിനിന്ന 25ഓളം പേർ ഓടി പോയത് എസ്.ഐയുടെ ശ്രദ്ധയിൽപെട്ടു. ഇവരിൽ ഒരാളുടെ വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റാൻ നോക്കവേ സംഘം തിരിച്ചെത്തുകയായിരുന്നു.

വാഹനം കൊണ്ടുപോകാൻ പറ്റില്ല എന്ന് പറഞ്ഞത് എസ്.ഐയെ തടയുകയും കൈ പിടിച്ചു തിരിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് സി.ഐ ശിവൻ ചോടത്തിന്‍റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ആളുകളെ നീക്കിയത്.

പരിക്കേറ്റ എസ്.ഐ ബഷീർ കൂത്തുപറമ്പ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടി. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനും 20ഓളം പേർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു. 

Tags:    
News Summary - kannavam si attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.