മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനകള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി. പരിശോധന പൂര്‍ത്തിയാക്കി നാളെ മടങ്ങും. ഡി.ജി.സി.എ, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരായ അശ്വിന്, സമ്പത്ത് എന്നിവരാണ് പരിശോധനകള്‍ക്കായി കണ്ണൂരിലെത്തിയത്.
പരിശോധനക്കുശേഷം ഉദ്യോഗസ്ഥര്‍ നല്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച് വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നത് വ്യോമയാന മന്ത്രാലയം പരിഗണിക്കും. ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം ഉറപ്പ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.